അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘മെൽകൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിങ്ങം ഒന്നിനോടനുബന്ധിച്ച് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ്.
യൗവനത്തിന്റെ ആഘോഷവും സൗഹൃദത്തിന്റെ രസകരമായ നിമിഷങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് ഫൺ റൈഡായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നൽകുന്നത്. യുവത്വത്തിന്റെ എനർജിയും ആഘോഷവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന യൂത്ത്ഫുൾ എന്റർടെയ്നറായിരിക്കും ‘മെൽകൗ പോണ്ടിച്ചേരി’ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
🎉 #MelcowPondicherry First Look OUT!A youthful celebration packed with fun, friendship & thrills! 🔥⭐ #ArjunAshokan
⭐ #BaluVarghese
⭐ #AlthafSalim
🎬 Nikhil Mohan
🎼 Electronic KiliA complete fun-filled theatrical ride is on the way! 🎬#MalayalamCinema #Mollywood #FirstLook pic.twitter.com/ODqE8hNurw— CinemaCafe™ Media (@cinemacafemedia) August 17, 2026
ഹാസ്യം, ത്രിൽ, സൗഹൃദം തുടങ്ങി പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വിവിധ വിനോദ ഘടകങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഫൺ ത്രില്ലിങ് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രമായിരിക്കും ‘മെൽകൗ പോണ്ടിച്ചേരി’ എന്ന പ്രതീക്ഷയും ഫസ്റ്റ് ലുക്ക് ഉയർത്തുന്നു.
സനൂപ് തൈക്കുടമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ പ്രധാന കഥാപാത്രത്തിലെത്തുമ്പോൾ പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് നായിക.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ചിത്രം വൈകാതെ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കും. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, ആർട്ട് – അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ശ്വേതിൻ വി, വസ്ത്രാലങ്കാരം – അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, സ്റ്റിൽസ് – രാംനാഥ് മാഥൂർ, ഡിസൈൻസ് – ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, ❤️പിആർഒ – ശബരി.
Melcow Pondicherry First Look Out: Arjun Ashokan, Balu Varghese Lead a Youthful Fun Ride
Melcow Pondicherry first look is out, promising a youthful fun-filled thriller starring Arjun Ashokan, Balu Varghese, Althaf Salim, Sharath Sabha and Motta Rajendran.