പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഖലീഫ’യുടെ ട്രെയ്ലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 2 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രെയ്ലർ ട്രെൻഡിങ്ങിൽ മുന്നേറുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും പൃഥ്വിരാജിന്റെ മാസ് അവതരണവും നിറഞ്ഞ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ട്രെയ്ലറിന്റെ അവസാന ഭാഗത്ത് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണെന്ന സൂചന നൽകുന്ന കൈകളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണം, യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകുമെന്ന സൂചനയും ട്രെയ്ലർ നൽകുന്നു. ആക്ഷൻ ത്രില്ലറിന്റെ ആവേശത്തിനൊപ്പം തീവ്രമായ ഡ്രാമയും ചേർത്തൊരുക്കിയ ഒരു മാസ് തിയേറ്റർ അനുഭവമായിരിക്കും ‘ഖലീഫ’യെന്നാണ് ട്രെയ്ലർ വ്യക്തമാക്കുന്നത്.
ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ഓൺലൈൻ ബുക്കിങ് ട്രെയ്ലർ എത്തിയതോടെ കൂടുതൽ സജീവമായി. ആഗോളതലത്തിലും ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിങ് ലഭിക്കുന്നതായാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജിന്റെ ആമിർ അലി. അഹമ്മദ് അലിയുടെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും തെലുങ്ക് താരം മാളവിക ശർമ്മയും ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്നറായാണ് ‘ഖലീഫ’ ഒരുക്കിയിരിക്കുന്നത്. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുകയാണ്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.
🔥 #Khalifa Trailer crosses 2 MILLION+ views in just 14 hours!
Prithviraj’s mass avatar, explosive action & Jakes Bejoy’s BGM are trending big. 💥
🌍 Worldwide release: August 20#Prithviraj #Mohanlal #Vyshakh #MalayalamCinema #Mollywood #KhalifaTrailer pic.twitter.com/DNItLH46nC
— CinemaCafe™ Media (@cinemacafemedia) August 17, 2026
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ – കളർ പ്ലാനറ്റ്, വി.എഫ്.എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, ❤️പിആർഒ – ശബരി.
Khalifa Trailer Crosses 2 Million Views in 14 Hours; Prithviraj Film Trends Ahead of August 20 Release
Prithviraj Sukumaran’s Khalifa trailer crosses 2 million YouTube views in just 14 hours and trends online. The Vyshakh directorial releases worldwide on August 20.