അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന **‘മെൽകൗ പോണ്ടിച്ചേരി’**യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 17ന് പുറത്തിറങ്ങും. ചിങ്ങം ഒന്നിനോടനുബന്ധിച്ച് ഓഗസ്റ്റ് 17 രാവിലെ 10 മണിക്കാണ് ഫസ്റ്റ് ലുക്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്.
അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും, ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. സനൂപ് തൈക്കുടം തിരക്കഥ രചിക്കുന്ന ചിത്രത്തിൽ അദ്ദേഹം ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം ശ്രീലക്ഷ്മി വിജയൻ ആണ് ചിത്രത്തിലെ നായിക.
ആദ്യാവസാനം ചിരിയും ത്രില്ലും നിറയ്ക്കുന്ന ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് റൈഡ് ആയാണ് ‘മെൽകൗ പോണ്ടിച്ചേരി’ ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ തുടങ്ങിയ താരങ്ങൾ ഒരുമിക്കുന്നതും ചിത്രത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നു.
ചിത്രം അധികം വൈകാതെ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.
🔥 #MelcowPondicherry First Look drops August 17 at 10 AM!
A fun-filled thrilling ride starring #ArjunAshokan, #BaluVarghese, #AlthafSalim, #SharathSabha & #MottaRajendran. 🎬
Directed by Nikhil Mohan. ⚡#MalayalamCinema #Mollywood #FirstLook #MovieUpdate #ElectronicKili pic.twitter.com/9r0vzyb01G
— CinemaCafe™ Media (@cinemacafemedia) August 14, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, ആർട്ട് – അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ശ്വേതിൻ വി, വസ്ത്രാലങ്കാരം – അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, സ്റ്റിൽസ് – രാംനാഥ് മാഥൂർ, ഡിസൈൻസ് – ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, ❤️പിആർഒ – ശബരി.
Melcow Pondicherry First Look on August 17; Arjun Ashokan, Balu Varghese & Althaf Salim Lead the Fun Thriller
Melcow Pondicherry, starring Arjun Ashokan, Balu Varghese, Althaf Salim, Sharath Sabha and Motta Rajendran, will unveil its first-look poster on August 17 at 10 AM.