തമിഴ് നടൻ സൂരി നായകനാകുന്ന പുതിയ ചിത്രം **”മണ്ടാടി”**യുടെ കേരള വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. 2026 സെപ്റ്റംബർ 4-ന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തിൽ വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് പ്രദർശനത്തിനെത്തിക്കുന്നത്. **’സെൽഫി’**യ്ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്ടാടി. ആർഎസ് ഇൻഫോടെയ്ൻമെന്റ് ബാനറിൽ എൽറെഡ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം സുഹാസ് വില്ലനായി എത്തുമ്പോൾ മഹിമ നമ്പ്യാർ നായികയായി അഭിനയിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോ ഗാനത്തിന് മികച്ച പ്രേക്ഷകസ്വീകരണമാണ് ലഭിച്ചത്. അതീവ സ്റ്റൈലിഷായി ഒരുക്കിയ ഗാനത്തിലൂടെ ചിത്രത്തിന്റെ മാസ് ആക്ഷൻ മൂഡും പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ-ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ ഏകദേശം 100 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ സെയിലിംഗ് ബോട്ട് മത്സരത്തെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. ആ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് “മണ്ടാടി”.
🔥 Mass avatar loading!#Soori‘s #Mandadi is all set for a grand Kerala release as #SreeGokulamMovies acquires the theatrical rights.
🌊 Directed by #MathimaranPugazhendhi
🎵 Music by #GVPrakashKumar
📅 Worldwide Release: September 4, 2026#MandadiMovie #Soori #MahimaNambiar… pic.twitter.com/fpjrmJ6ZGV— CinemaCafe™ Media (@cinemacafemedia) August 6, 2026
സൂരിയെ ഇതുവരെ കാണാത്ത മാസ് ഗെറ്റപ്പിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പം സത്യരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മിഥുൻ ജയ്ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നു. ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രത്തിന് എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു. തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ആക്ഷനും വികാരവും സമന്വയിപ്പിക്കുന്ന ഒരു വലിയ ചലച്ചിത്രാനുഭവമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രധാന അണിയറ പ്രവർത്തകർ
ബാനർ: ആർഎസ് ഇൻഫോടെയ്ൻമെന്റ്
നിർമ്മാതാവ്: എൽറെഡ് കുമാർ
ക്രിയേറ്റീവ് പ്രൊഡ്യൂസർ: വെട്രിമാരൻ
സഹനിർമ്മാതാവ്: വി. മണികണ്ഠൻ
രചനയും സംവിധാനവും: മതിമാരൻ പുകഴേന്തി
സംഗീതം: ജി.വി. പ്രകാശ് കുമാർ
ഛായാഗ്രഹണം: എസ്.ആർ. കതിർ
എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്
പ്രൊഡക്ഷൻ ഡിസൈൻ: ഡി.ആർ.കെ. കിരൺ
സ്റ്റണ്ട്: പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു
സൗണ്ട് ഡിസൈൻ: പ്രതാപ്
വിഎഫ്എക്സ് ഹെഡ്: ആർ. ഹരിഹര സുതൻ
ഗാനരചന: പാ. വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ
സഹ-രചയിതാവ്: അമീർ ജമാൽ ഖാൻ
അഡീഷണൽ തിരക്കഥ: ആർ. മോഹനവാസന്തൻ, തിരൾ ശങ്കർ
കോസ്റ്റ്യൂം ഡിസൈനർ: ദിനേശ് മനോഹരൻ
നൃത്തസംവിധാനം: അസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. മഹേഷ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.പി. ചൊക്കലിംഗം
സ്റ്റിൽസ്: ജി. ആനന്ദ് കുമാർ
ഡി.ഐ.: ഇൻഫിനിറ്റി മീഡിയ
കളറിസ്റ്റ്: ശ്രീനാഥ് ബി
മേക്കപ്പ്: എൻ. ശക്തിവൽ
സ്പെഷ്യൽ മേക്കപ്പ്: റോണെക്സ് സേവ്യർ
വസ്ത്രാലങ്കാരം: നാഗു
പബ്ലിസിറ്റി ഡിസൈൻ: എസ്തെറ്റിക് കുഞ്ഞമ്മ
ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്
പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ
Soori’s Mass Action Drama Mandadi Kerala Rights Acquired by Sree Gokulam Movies; Releases on September 4
Sree Gokulam Movies has acquired the Kerala theatrical rights of Soori’s upcoming action drama Mandadi. Directed by Mathimaran Pugazhendhi and produced by RS Infotainment, the film is set for a worldwide release on September 4, 2026.