തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനികളിലൊന്നായ പ്രിൻസ് പിക്ചേഴ്സ്, നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒന്നിപ്പിക്കുന്ന പുതിയ ചിത്രവുമായി എത്തുന്നു. സിങ്കം 2, സർദാർ തുടങ്ങി നിരവധി വിജയചിത്രങ്ങൾ നിർമ്മിച്ച പ്രിൻസ് പിക്ചേഴ്സ്, എസ്. ലക്ഷ്മൺ കുമാർ നിർമ്മിക്കുന്ന ഈ പുതിയ ചിത്രത്തെ വമ്പൻ ഫാമിലി എന്റർടെയ്നർ എന്ന നിലയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കുടുംബബന്ധങ്ങളും വികാരങ്ങളും ഹീറോയിസവും സമന്വയിപ്പിക്കുന്ന വലിയൊരു ചലച്ചിത്രാനുഭവമായിരിക്കും ഈ ചിത്രം ഒരുക്കുക എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ചിത്രം, ഹൃദയസ്പർശിയായ കുടുംബ നിമിഷങ്ങളും വിനോദവും ശക്തമായ നായക സാന്നിധ്യവും ഒരുമിപ്പിക്കുന്ന പ്രോജക്ടായിരിക്കും.
ഈ ചിത്രത്തിലൂടെ കാർത്തിയും മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ശ്രദ്ധേയമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ കാർത്തി, നിരവധി സൂപ്പർഹിറ്റ് ഫാമിലി ചിത്രങ്ങൾക്ക് ശേഷം വീണ്ടും ആ വിഭാഗത്തിലേക്ക് മടങ്ങിയെത്തുകയാണ്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ഇതെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.
‘സന്തോഷ് സുബ്രഹ്മണ്യം’, ‘വേലായുധം’, ‘തനി ഒരുവൻ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ മോഹൻ രാജ, ഈ പ്രഖ്യാപനത്തോടെ സിനിമാ മേഖലയിലെ തന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഈ ചിത്രം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
🎬 Official Announcement!#Karthi teams up with director #MohanRaja for the first time in a grand family entertainer produced by #PrincePictures.
❤️ A film celebrating family, emotions, heroism & wholesome entertainment.
🎥 Produced by S. Lakshman Kumar#KarthiNewMovie… pic.twitter.com/WyrBr5QmH9
— CinemaCafe™ Media (@cinemacafemedia) August 3, 2026
വമ്പൻ താരനിരയും ശക്തമായ സാങ്കേതിക സംഘവും അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സംഗീതസംവിധായകൻ, റിലീസ് പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
“ഒരു പുതിയ യാത്ര ആരംഭിക്കുന്നു” എന്ന കുറിപ്പോടെയാണ് പ്രിൻസ് പിക്ചേഴ്സ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
❤️പി.ആർ.ഒ: ശബരി
Karthi Joins Hands with Mohan Raja for a Grand Family Entertainer; Prince Pictures Announces New Film
Prince Pictures has officially announced a new film starring Karthi and directed by Mohan Raja. Produced by S. Lakshman Kumar, the upcoming project promises to be a grand family entertainer packed with emotion, heroism, and wholesome entertainment.