തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം **’ദ പാരഡൈസ്’**യുടെ ടീസർ പുറത്തിറങ്ങി. 1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള മാസ് ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 2026 സെപ്റ്റംബർ 24-ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തും. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ് ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മാണം.
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി മാറുന്നത് അതിശക്തമായ ആക്ഷൻ രംഗങ്ങളാണ്. ടീസറിലുടനീളം നിറഞ്ഞുനിൽക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യങ്ങളും മാസ് പഞ്ച് ഡയലോഗുകളും പ്രേക്ഷകരിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. അതിനൊപ്പം അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ശക്തമായ പശ്ചാത്തല സംഗീതവും ടീസറിന്റെ തീവ്രത വർധിപ്പിക്കുന്നു. വയലൻസിനും മാസ് അവതരണത്തിനും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ടീസർ നൽകുന്നു.
‘ജദാൽ’ എന്ന കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും മാസ് കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് ടീസർ വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ നാനിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിൽ വില്ലനായി എത്തുന്ന ബോളിവുഡ് താരം രാഘവ് ജൂയാൽ ‘വിക്രം മാലിക്’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കഥാപാത്ര ഗ്ലിംപ്സും നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ ആദ്യ ഗാനമായ “ആയാ ഷേർ” നേരത്തെ തന്നെ ആഗോളതലത്തിൽ തരംഗമായി മാറിയിരുന്നു. ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.
🔥 #TheParadiseTeaser is OUT NOW!
Natural Star #Nani roars as Jadal in a visually stunning, action-packed teaser directed by #SrikanthOdela, with a powerful score by #AnirudhRavichander.
🌍 Worldwide Release: September 24, 2026#TheParadise #PanIndia #TeluguCinema #MovieUpdate… pic.twitter.com/7Lpyw7l60S
— CinemaCafe™ Media (@cinemacafemedia) August 6, 2026
നാനിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ, ‘സ്പാർക്ക് ഓഫ് പാരഡൈസ്’ ഗ്ലിംപ്സ് വീഡിയോ, ഇപ്പോൾ പുറത്തിറങ്ങിയ ടീസർ എന്നിവയെല്ലാം ആരാധകർക്കിടയിൽ വൻ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. നാനിക്കും രാഘവ് ജൂയാലിനുമൊപ്പം സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഉൾപ്പെടെ എട്ട് ഭാഷകളിലായി ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
പ്രധാന അണിയറ പ്രവർത്തകർ
രചന & സംവിധാനം: ശ്രീകാന്ത് ഒഡേല
നിർമ്മാതാവ്: സുധാകർ ചെറുകുറി
ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ് (SLV Cinemas)
ഛായാഗ്രഹണം: സി. എച്ച്. സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
❤️പി.ആർ.ഒ: ശബരി
The Paradise Teaser Out Now | Nani & Srikanth Odela’s Pan-India Action Epic Set for September 24 Release
The official teaser of The Paradise, starring Nani and directed by Srikanth Odela, is now out. Packed with intense action, stunning visuals, and Anirudh Ravichander’s powerful background score, the pan-India film releases worldwide on September 24, 2026.