വിഷ്ണു വിശാലിനെയും ഐശ്വര്യ ലക്ഷ്മിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം *’ഗാട്ട കുസ്തി 2’*യിലെ ഹൃദയസ്പർശിയായ “തങ്ക മകളേ” എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. റിലീസിന് പിന്നാലെ തന്നെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗാനത്തിന് ഇപ്പോൾ വീഡിയോ രൂപത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
മോഹൻ രാജൻ എഴുതിയ വരികൾക്ക് ഷോൺ റോൾഡൻ സംഗീതം നൽകിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. ചിത്രത്തിലെ ഏറ്റവും വൈകാരിക മുഹൂർത്തങ്ങളിലൊന്നാണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മകളുടെയും ആത്മബന്ധം അതിമനോഹരമായി അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം.
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ഗാട്ട കുസ്തി 2’ വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. തമിഴ്നാട്ടിനൊപ്പം കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്തിരിക്കുന്നത് E4 എന്റർടെയിൻമെന്റാണ്, നിർമാണം വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ്.
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി, അവരുടെ മകൾ എന്നിവരെ ചുറ്റിപ്പറ്റി വികസിക്കുന്ന കുടുംബബന്ധങ്ങളുടെയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ആക്ഷനും ഗുസ്തി മത്സരങ്ങളും കുടുംബ നർമ്മവും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന സമ്പൂർണ ഫാമിലി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം എത്തിയ രണ്ടാം ഭാഗവും പ്രേക്ഷകപ്രീതി നേടി വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയപ്പോൾ, “തങ്ക മകളേ” കുടുംബസ്നേഹവും മാതാപിതാക്കളുടെയും മകളുടെയും ആത്മബന്ധവും മനോഹരമായി വരച്ചുകാട്ടുന്ന ഗാനമായി പ്രത്യേക ശ്രദ്ധ നേടുകയാണ്.
❤️ Feel every emotion with #ThangaMagale!The official video song from the blockbuster #GattaKusthi2 is now out.🎵 Sung by Shweta Mohan
🎼 Music by Sean RoldanA beautiful celebration of family, love, and the unforgettable bond between parents and their daughter.#VishnuVishal… pic.twitter.com/WnJYItUPUg— CinemaCafe™ Media (@cinemacafemedia) July 20, 2026
വിഷ്ണു വിശാലിനും ഐശ്വര്യ ലക്ഷ്മിക്കും പുറമെ രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാങ്കേതിക പ്രവർത്തകർ:
നിർമ്മാണം: ഡോ. ഇഷാരി കെ. ഗണേഷ്, വിഷ്ണു വിശാൽ
സഹനിർമ്മാതാക്കൾ: ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന
സംവിധാനം: ചെല്ല അയ്യാവു
ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ
സംഗീതം: ഷോൺ റോൾഡൻ
എഡിറ്റിംഗ്: ഭരത് വിക്രമൻ
കലാസംവിധാനം: ജയചന്ദ്രൻ
വസ്ത്രാലങ്കാരം: രുചി മുനോത്ത്
സബ്ടൈറ്റിൽ: സാജിദ് അലി
പബ്ലിസിറ്റി ഡിസൈൻ: വിയാക്കി
മാർക്കറ്റിംഗ് & പ്രമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ബി. ജയ്ഗണേഷ്, എ.ആർ. ചന്ദ്രമോഹൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം
ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്നാഥ്
❤️പി.ആർ.ഒ: ശബരി
Thanga Magale Video Song Released from Gatta Kusthi 2 | Vishnu Vishal & Aishwarya Lekshmi
The emotional video song Thanga Magale from the blockbuster Gatta Kusthi 2, starring Vishnu Vishal and Aishwarya Lekshmi, is now out. Sung by Shweta Mohan with music by Sean Roldan, the heartfelt family anthem is winning hearts.