72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി ദുൽഖർ സൽമാന്റെ വിതരണ സ്ഥാപനമായ വേഫെറർ ഫിലിംസ്. കേരളത്തിൽ വിതരണം ചെയ്ത ഫെമിനിച്ചി ഫാത്തിമ, കൽക്കി 2898 എഡി, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളിലൂടെ ആകെ നാല് ദേശീയ പുരസ്കാരങ്ങളാണ് വേഫെറർ ഫിലിംസിന്റെ വിതരണ ശൃംഖലയിലെത്തിയത്.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ശക്തമായ പ്രമേയവും വ്യത്യസ്തമായ അവതരണവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ പ്രശംസ നേടിയിരുന്നു.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മികച്ച സംഭാഷണത്തിനുള്ള ദേശീയ പുരസ്കാരമാണ് നേടിയത്. ചിത്രത്തിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരി തന്നെയാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. ലോകമെമ്പാടുമായി 100 കോടി രൂപയ്ക്കുമേൽ കളക്ഷൻ നേടിയ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി രണ്ട് ദേശീയ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരവും ചിത്രത്തെ തേടിയെത്തി. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായ നിതിൻ സിഹാനി ചൗധരിയാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അംഗീകാരം നേടിയത്.
വ്യത്യസ്ത ഭാഷകളിലെ മികച്ച സിനിമകൾ കേരളത്തിലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വേഫെറർ ഫിലിംസ് തുടർച്ചയായി നിർണായക പങ്കുവഹിച്ചുവരികയാണ്. ദേശീയ തലത്തിൽ അംഗീകാരം നേടിയ ചിത്രങ്ങളുടെ കേരള വിതരണത്തിലൂടെ നിലവാരമുള്ള സിനിമകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനമെന്ന നിലയിൽ വേഫെറർ ഫിലിംസ് വീണ്ടും ശ്രദ്ധേയമാകുകയാണ്.
🏆 Wayfarer Films shines at the 72nd National Film Awards!
Feminichi Fathima, Lucky Baskhar & Kalki 2898 AD—distributed in Kerala by Wayfarer Films—have won 4 National Awards. 👏🎬#WayfarerFilms #NationalFilmAwards #72ndNationalFilmAwards #DulquerSalmaan #LuckyBaskhar… pic.twitter.com/U3D0EWm3YQ
— CinemaCafe™ Media (@cinemacafemedia) July 20, 2026
വേഫെറർ ഫിലിംസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സി.ഇ.ഒ ജോം വർഗീസാണ്. ബിബിൻ പെരുമ്പിള്ളി (ഓപ്പറേഷൻസ് ഹെഡ്), സുജോയ് ജെയിംസ് (പ്രോജക്ട് ഹെഡ്), ദേവദേവൻ (ഡിസ്ട്രിബ്യൂഷൻ ഹെഡ്), വിജിത് വിശ്വനാഥൻ (മാർക്കറ്റിംഗ് ഹെഡ്) എന്നിവർക്കൊപ്പം ബേസിൽ, അഫ്സൽ, നെൽസൺ എന്നിവർ ഉൾപ്പെടുന്ന ടീമും പ്രവർത്തിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ കൈകാര്യം ചെയ്യുന്നു. ചിത്രങ്ങളുടെ പി.ആർ.ഒ ശബരിയാണ്.
Wayfarer Films Shines at 72nd National Film Awards with Four Prestigious Wins
Wayfarer Films celebrates a major milestone at the 72nd National Film Awards as Kerala-distributed films Feminichi Fathima, Kalki 2898 AD and Lucky Baskhar win four prestigious National Awards.