പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം *’ഖലീഫ’*യിലെ ആദ്യ ഗാനമായ **”അസലായവളെ”**യുടെ ലിറിക് വീഡിയോ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഈ ഹൃദയഹാരിയായ പ്രണയഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാണ്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മുത്തുവാണ്.
ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതയാത്രയ്ക്ക് തുടക്കമിടുന്ന ഗാനമാണിത്. റിലീസിന് പിന്നാലെ തന്നെ ഗാനത്തിന് സോഷ്യൽ മീഡിയയിലും സംഗീതാസ്വാദകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് നടി മാളവിക ശർമ്മയാണ് നായിക. പൃഥ്വിരാജും മാളവികയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ മനോഹരമായ പ്രണയ നിമിഷങ്ങളാണ് “അസലായവളെ” ഗാനത്തിന്റെ പ്രധാന ആകർഷണം. മൃദുലമായ സംഗീതവും സിദ് ശ്രീറാമിന്റെ ഹൃദയസ്പർശിയായ ആലാപനവും ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. ജേക്സ് ബിജോയ്–സിദ് ശ്രീറാം കൂട്ടുകെട്ടിൽ നിന്ന് വീണ്ടും ഒരു ശ്രദ്ധേയ പ്രണയഗാനമാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്.
“പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും” എന്ന ടാഗ്ലൈനോടെയാണ് ഖലീഫ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന ശക്തമായ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ പ്രത്യേക അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടും. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയാണ് ഖലീഫ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ ചിത്രത്തിന്റെ വിപുലമായ കാൻവാസും സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള അവതരണവും സൂചിപ്പിച്ചിരുന്നു. മാസ് ആക്ഷനും ത്രസിപ്പിക്കുന്ന ചേസ് സീക്വൻസുകളും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ച ചിത്രമായിരിക്കും ഖലീഫ.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യവും ചിത്രത്തിന്റെ ദേശീയതലത്തിലുള്ള ശ്രദ്ധ വർധിപ്പിക്കുന്നു.
പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്നതും സിനിമയുടെ പ്രധാന സവിശേഷതയാണ്.
❤️ The wait is over!The official #Asalayavale lyric video from #Khalifa is out now!🎵 Music: Jakes Bejoy
🎤 Vocals: Sid Sriram & Makbool MansoorStarring Prithviraj Sukumaran and Malavika Sharma, #Khalifa arrives in cinemas worldwide on August 20, 2026.#PrithvirajSukumaran… pic.twitter.com/cOar1pfNll— CinemaCafe™ Media (@cinemacafemedia) July 20, 2026
ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഖലീഫ വമ്പൻ കാൻവാസിലും അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിലുമാണ് ഒരുക്കിയിരിക്കുന്നത്.
സാങ്കേതിക പ്രവർത്തകർ
നിർമ്മാണം: ജിനു എബ്രഹാം, സൂരജ് കുമാർ (ജിനു ഇന്നോവേഷൻ)
സഹനിർമ്മാതാക്കൾ: സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി
സംവിധാനം: വൈശാഖ്
രചന: ജിനു എബ്രഹാം
ഛായാഗ്രഹണം: ജോമോൻ ടി. ജോൺ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ്
ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ
കോ ഡയറക്ടർ: സുരേഷ് ദിവാകർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്
വസ്ത്രാലങ്കാരം: മഷർ ഹംസ
കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്
മേക്കപ്പ്: അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം
ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ
കളറിസ്റ്റ്: ശ്രീക് വാര്യർ
പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ
ഡി.ഐ: കളർ പ്ലാനറ്റ്
വി.എഫ്.എക്സ്: പ്രശാന്ത് നായർ (3DS)
സ്റ്റിൽസ്: സിനറ്റ് സേവ്യർ
പ്രമോഷൻസ് & മാർക്കറ്റിംഗ്: വിപിൻകുമാർ പൊഫാറ്റിയോ
❤️പി.ആർ.ഒ: ശബരി
Asalayavale Lyric Video Out from Khalifa | Prithviraj Sukumaran & Malavika Sharma
The romantic lyrical video Asalayavale from Khalifa, starring Prithviraj Sukumaran and Malavika Sharma, is now out. Composed by Jakes Bejoy and sung by Sid Sriram and Makbool Mansoor, the film releases worldwide on August 20, 2026.