Karakkam എന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി Mammootty Kampany. കൊച്ചിയിലെ പി.വി.ആർ ഫോറം മാളിൽ നടന്ന പ്രത്യേക ചടങ്ങിൽ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ട്രെയിലർ പ്രദർശിപ്പിച്ച ശേഷം മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രം മെയ് 28 ന് ലോകവ്യാപകമായി തീയേറ്ററുകളിലെത്തും.
മുൻപ് ചിത്രത്തിന്റെ ടീസർ Mohanlal തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പുറത്തിറക്കിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ സംഗീതവും ഹൊററും നർമ്മവും അമാനുഷികതയും ചേർന്ന ഒരു വ്യത്യസ്ത സിനിമാനുഭവത്തിന്റെ സൂചന നൽകുന്നു.
ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരൂഹ ആത്മാക്കളും അതിനെ തുടർന്നുണ്ടാകുന്ന വിചിത്രവും രസകരവുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ദുരൂഹതയും സസ്പെൻസും സംഗീതവും ഹാസ്യവും ചേർന്ന ട്രെയിലർ, ഭയവും വിനോദവും ഒരുമിച്ച് സഞ്ചരിക്കുന്ന ഒരു പുതുമയാർന്ന ലോകം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നു.
Sreenath Bhasi, Femina George, Sidharth Bharathan, Shaun Romy, Abhiram Radhakrishnan, ബിജുക്കുട്ടൻ, Manikandan R. Achari, മിഥുട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Subhash Lalitha Subrahmanian ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്റെ പുതിയ സംരംഭമാണിത്. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിംബർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ധനുഷ് വർഗീസിന്റെ കഥയെ ആസ്പദമാക്കി നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് Sam C. S. ആണ്. ബബ്ലു അജു ഛായാഗ്രഹണവും നിതിൻ അറോൾ എഡിറ്റിംഗും നിർവഹിക്കുന്നു.
Malayalam cinema’s first musical horror comedy promises a wild blend of horror, comedy, suspense and supernatural fun. Starring #SreenathBhasi and #FeminaGeorge, the film hits theatres worldwide on May 28. 🍿✨#Karakkam #MammoottyKampany #MalayalamCinema #HorrorComedy pic.twitter.com/3469Uhr7GI
— CinemaCafe™ Media (@cinemacafemedia) May 26, 2026
അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പരാരി, ഹരീഷ് മോഹനൻ, സു എന്നിവർ ഗാനരചന നിർവഹിച്ച ചിത്രത്തിന്റെ കലാസംവിധാനം രാജേഷ് പി. വേലായുധൻ, സൗണ്ട് മിക്സിംഗ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ഡോ. സംഗീത ജനചന്ദ്രന്റെ സ്റ്റോറീസ് സോഷ്യലാണ് ചിത്രത്തിന്റെ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും നിർവഹിക്കുന്നത്.
ഹൊറർ, സംഗീതം, നർമ്മം, അമാനുഷികത എന്നിവ സമന്വയിപ്പിച്ചൊരു പുതിയ സിനിമാനുഭവമായി ‘കറക്കം’ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്.
Karakkam Trailer Out Now; Mammootty Kampany Unveils Malayalam’s First Musical Horror Comedy
The trailer of Karakkam, Malayalam cinema’s first musical horror comedy, has been unveiled by Mammootty Kampany. Starring Sreenath Bhasi and Femina George, the film releases worldwide on May 28.