Swayambhu എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്. Nikhil Siddhartha നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് Bharath Krishnamachari ആണ്. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകരും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ടാഗോർ മധു. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി എത്തുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയുടെ വിഎഫ്എക്സ് ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്.
വമ്പൻ സ്കെയിലിൽ ഒരുക്കുന്ന ‘സ്വയംഭൂ’, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സാങ്കേതിക സംരംഭങ്ങളിലൊന്നായി മാറുകയാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അടുത്തിടെ പുറത്തിറക്കിയ വിഡിയോയിൽ ചിത്രത്തിന്റെ വിപുലമായ വിഎഫ്എക്സ് പൈപ്പ്ലൈൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. അതിൽ നിഖിൽ സിദ്ധാർത്ഥ, സംവിധായകൻ ഭരത് കൃഷ്ണമാചാരി, ഛായാഗ്രാഹകൻ K. K. Senthil Kumar എന്നിവർ Phantom FX സന്ദർശിക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2700-ലധികം വിഎഫ്എക്സ് ഷോട്ടുകളും 750-ലധികം സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ വൻ തോതിലാണ് നടക്കുന്നത്. പുരാതന യുദ്ധരംഗങ്ങളും വിപുലമായ ഭൂപ്രകൃതികളും ഉൾപ്പെടുന്ന ദൃശ്യങ്ങൾ അതീവ കൃത്യതയോടെയാണ് രൂപപ്പെടുത്തുന്നത്. ചിത്രത്തിലെ ഓരോ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഘടകങ്ങളും നിഖിലും സെന്തിൽ കുമാറും നേരിട്ട് മേൽനോട്ടം വഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
#NikhilSiddhartha’s epic pan-Indian action drama #Swayambhu is gearing up for release 🔥⚔️
With 2700+ VFX shots and a massive technical team, the film promises a grand cinematic experience set in 985 AD. Release date announcement coming soon! 🎬✨#SwayambhuMovie #NikhilMovie pic.twitter.com/6FmjbF4uy9
— CinemaCafe™ Media (@cinemacafemedia) May 24, 2026
Samyuktha, Nabha Natesh എന്നിവരാണ് ചിത്രത്തിലെ നായികമാർ. Subbaraju, Sunil എന്നിവരും നിർണായക കഥാപാത്രങ്ങളായി എത്തുന്നു. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
985 എ.ഡി.യുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചരിത്രവും പുരാണവും സംയോജിപ്പിച്ചൊരു ഇതിഹാസ യുദ്ധകഥയാണ് ചിത്രം പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും ആദ്യ ഗാനവും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. Karthikeya 2 എന്ന ചിത്രത്തിലൂടെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണിത്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് Ravi Basrur ആണ്. എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈൻ എം. പ്രഭാകരൻ, രവീന്ദർ, ആക്ഷൻ കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ എന്നിവർ നിർവഹിക്കുന്നു. വസ്ത്രാലങ്കാരം അനുറെഡ്ഢി അക്കന്റി, വിഎഫ്എക്സ് ഫാന്റം എഫ്എക്സ്, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
Nikhil Siddhartha’s ‘Swayambhu’ VFX Works Progressing Rapidly; Release Date Soon
Nikhil Siddhartha’s pan-Indian period action drama Swayambhu is progressing with massive VFX works involving 2700+ shots and 750+ artists. Release date announcement expected soon.