ഹൈദരാബാദ്: നാച്ചുറൽ സ്റ്റാർ നാനിയും ഹിറ്റ് മേക്കർ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഡ്രാമ ‘ദ പാരഡൈസ്’ (The Paradise) റിലീസിന് മുൻപേ റെക്കോർഡുകൾ തകർക്കുന്നു. ചിത്രത്തിലെ തകർപ്പൻ ഇൻട്രോ ഗാനമായ “ആയാ ഷേർ” യൂട്യൂബിൽ 101 മില്യൺ കാഴ്ചക്കാരെ പിന്നിട്ട് ആഗോളതലത്തിൽ തരംഗമാവുകയാണ്. 1.3 മില്യൺ ലൈക്കുകളും നേടിയ ഈ ഗാനം ഇപ്പോഴും മ്യൂസിക് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
അനിരുദ്ധ് – നാനി കൂട്ടുകെട്ടിന്റെ മാജിക്
‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദ പാരഡൈസി’നുണ്ട്. അനിരുദ്ധ് ഈണമിട്ട ഗാനം അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, യുഎഇ, യുഎസ്എ, കാനഡ, സൗദി അറേബ്യ തുടങ്ങി ലോകമെമ്പാടുമുള്ള മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഗാനം ഒന്നാമതെത്തി. നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
🔥 Record Before Release!
Nani's The Paradise creates history as "Aaya Sher" crosses 101 million views on YouTube.
Pan-Indian action drama hits theatres August 21, 2026.#TheParadise #Nani #AayaSher #PanIndian #TeluguCinema #MovieUpdate 🎬 pic.twitter.com/Tz2AT3i8JG— CinemaCafe™ Media (@cinemacafemedia) April 8, 2026
ദസറയ്ക്ക് ശേഷം ബിഗ് ബജറ്റ് വിരുന്ന്
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ദസറ’യ്ക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമാണിത്.
ആഗോള റിലീസ് ഓഗസ്റ്റ് 21-ന്
2026 ഓഗസ്റ്റ് 21-ന് എട്ട് ഭാഷകളിലായി ‘ദ പാരഡൈസ്’ തീയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവയ്ക്ക് പുറമെ ഇംഗ്ലീഷ്, സ്പാനിഷ്, ബംഗാളി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ബോളിവുഡ് താരം രാഘവ് ജൂയാൽ, മോഹൻ ബാബു, സോണാലി കുൽക്കർണി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
സാങ്കേതിക വിഭാഗം:
-
തിരക്കഥ, സംവിധാനം: ശ്രീകാന്ത് ഒഡേല
-
നിർമ്മാണം: സുധാകർ ചെറുകുറി
-
ഛായാഗ്രഹണം: സി എച്ച് സായ്
-
എഡിറ്റിംഗ്: നവീൻ നൂലി
-
സംഗീതം: അനിരുദ്ധ് രവിചന്ദർ
-
പി.ആർ.ഒ: ❤️ ശബരി
The Paradise ‘Aaya Sher’ Hits 101 Million Views | Nani Pan-Indian Film
Nani’s upcoming pan-Indian film The Paradise creates history before release. The intro song ‘Aaya Sher’ crosses 101 million views on YouTube.