തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തിയ പാൻ-ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്ര നേട്ടവുമായി കുതിക്കുന്നു. ജൂൺ 4-ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 135.36 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായി നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായി ‘പെദ്ധി’ മാറിയിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, സോളോ ഹീറോയായെത്തിയ രാം ചരൺ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യദിന ആഗോള കളക്ഷൻ നേടുന്ന സിനിമയെന്ന നേട്ടവും ‘പെദ്ധി’ സ്വന്തമാക്കി. റിലീസ് ദിനം മുതൽ തന്നെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളും ആവേശകരമായ പ്രേക്ഷക പ്രതികരണവുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ വിതരണം ചെയ്തിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസാണ്. ദേശീയ പുരസ്കാര ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമ്മിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
രാം ചരണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് പ്രേക്ഷകർ
ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തിയായി വിലയിരുത്തപ്പെടുന്നത് രാം ചരണിന്റെ പ്രകടനമാണ്. ‘പെദ്ധി’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി താരം നടത്തിയ വമ്പൻ ശാരീരിക പരിവർത്തനവും കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളും ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
ചിത്രം കണ്ട പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്, രാം ചരൺ തന്റെ കരിയറിലെ ഏറ്റവും തീവ്രവും ശക്തവുമായ പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തിലൂടെ കാഴ്ചവെച്ചതെന്നാണ്. ആക്ഷൻ, വികാരം, സ്പോർട്സ് രംഗങ്ങൾ, കഥാപാത്രത്തിന്റെ യാത്ര എന്നിവയിൽ താരം പുലർത്തുന്ന സമർപ്പണം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുവെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
എ.ആർ. റഹ്മാന്റെ സംഗീതവും വമ്പൻ ഹൈലൈറ്റ്
ഓസ്കാർ ജേതാവായ എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റിലീസിന് മുമ്പ് പുറത്തിറങ്ങിയ ഗാനങ്ങൾ ഇതിനകം തന്നെ വിവിധ ഭാഷകളിൽ വലിയ ഹിറ്റുകളായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.
സിനിമയുടെ വികാരഭരിതമായ രംഗങ്ങളിലും ആക്ഷൻ സീക്വൻസുകളിലും റഹ്മാന്റെ സംഗീതം വലിയ പങ്ക് വഹിക്കുന്നുവെന്നാണ് നിരൂപക വിലയിരുത്തലുകൾ.
ആക്ഷനും സ്പോർട്സും വികാരവും ചേർന്ന മഹത്തായ സിനിമാനുഭവം
ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ‘പെദ്ധി’ ആക്ഷൻ, ഡ്രാമ, പ്രണയം, ത്രിൽ, സ്പോർട്സ് എന്നിവയെ സമന്വയിപ്പിച്ചാണ് കഥ പറയുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം തുടങ്ങിയ കായിക ഇനങ്ങൾ കഥയുടെ നിർണായക ഭാഗങ്ങളായി മാറുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു വലിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
പ്രത്യേകിച്ച് രാം ചരണിന്റെ ഗുസ്തി രംഗങ്ങളും സ്പോർട്സ് സീക്വൻസുകളും തിയേറ്ററുകളിൽ വലിയ കൈയടിയാണ് നേടുന്നത്. അതോടൊപ്പം കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന വികാരഭരിതമായ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്.
വമ്പൻ താരനിര
ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ – ശിവരാജ് കുമാർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
🔥 #Peddi storms the box office with a massive ₹135.36 Cr worldwide gross on Day 1! One of the biggest openings in #RamCharan's career. Directed by #BuchiBabuSana.#PeddiMovie #JanhviKapoor #ShivaRajkumar #ARRahman #BoxOffice #TeluguCinema #PanIndianMovie #MovieNews pic.twitter.com/jN0PZRn1Wt
— CinemaCafe™ Media (@cinemacafemedia) June 5, 2026
ദിവ്യേന്ദു ശർമ്മ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളെ ഒന്നിപ്പിച്ചിരിക്കുന്നതിനാൽ ചിത്രത്തിന് വലിയ പാൻ-ഇന്ത്യൻ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകളിലേക്ക്
ആദ്യ ദിനം തന്നെ 135 കോടിയിലധികം ഗ്രോസ് നേടിയ ‘പെദ്ധി’ വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകൾ. മികച്ച മൗത്ത് പബ്ലിസിറ്റിയും പോസിറ്റീവ് പ്രേക്ഷക പ്രതികരണവും ചിത്രത്തിന്റെ ദീർഘകാല വിജയത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറാനുള്ള എല്ലാ സൂചനകളും ആദ്യ ദിനം തന്നെ ‘പെദ്ധി’ നൽകിയിരിക്കുകയാണ്.
പ്രധാന അണിയറ പ്രവർത്തകർ
രചനയും സംവിധാനവും: ബുചി ബാബു സന
നിർമ്മാണം: വെങ്കട സതീഷ് കിലാരു
അവതരണം: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്
ബാനർ: വൃദ്ധി സിനിമാസ്
കോ-പ്രൊഡ്യൂസർ: ഇഷാൻ സക്സേന
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി. വൈ. പ്രവീൺ കുമാർ
ഛായാഗ്രഹണം: രത്നവേലു
സംഗീതം: എ.ആർ. റഹ്മാൻ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
പിആർഒ: ശബരി
Peddi Opens with ₹135.36 Crore Worldwide Gross | Ram Charan’s Biggest Solo Opening
Ram Charan and Buchi Babu Sana’s pan-Indian blockbuster Peddi records a massive ₹135.36 crore worldwide gross on Day 1. The film marks one of the biggest openings in Ram Charan’s career.