മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളിലൊന്നായ കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുന്ന “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയ്ലർ ആവേശകരമായ ദൃശ്യങ്ങളുമായി പുറത്തിറങ്ങി. സസ്പെൻസും ഹ്യൂമറും ആക്ഷനും നിറഞ്ഞതാണ് ട്രെയ്ലർ. വിഷു ദിനമായ ഏപ്രിൽ 15-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വയനാടിന്റെ പശ്ചാത്തലത്തിൽ ഒരു മിസ്റ്ററി
വയനാട്, തിരുനെല്ലി എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഒരു കെമിസ്ട്രി അധ്യാപകനായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. സജിൻ ഗോപു, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഉദയ പിക്ചേഴ്സും മാജിക് ഫ്രെയിംസും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
🔥 Mystery, Romance & Action!
Oru Durooha Saahacharyathil trailer is out now.
Kunchacko Boban & Ratheesh Poduval reunite for this Vishu release arriving April 15.#KunchackoBoban #OruDuroohaSaahacharyathil #MalayalamCinema #VishuRelease #MovieUpdate 🎬 pic.twitter.com/CslQZ3p4c1— CinemaCafe™ Media (@cinemacafemedia) April 3, 2026
വമ്പൻ താരനിര
ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, കുഞ്ഞി കൃഷ്ണൻ മാഷ് തുടങ്ങിയ പ്രമുഖരും ചിത്രത്തിന്റെ ഭാഗമാണ്. ഡോൺ വിൻസെന്റ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
അണിയറയിൽ:
-
രചന, സംവിധാനം: രതീഷ് പൊതുവാൾ
-
നിർമ്മാണം: കുഞ്ചാക്കോ ബോബൻ (ഉദയ പിക്ചേഴ്സ്), ലിസ്റ്റിൻ സ്റ്റീഫൻ (മാജിക് ഫ്രെയിംസ്)
-
ഛായാഗ്രഹണം: അർജുൻ സേതു
-
എഡിറ്റർ: മനോജ് കണ്ണോത്ത്
-
വിതരണം: മാജിക് ഫ്രെയിംസ്
രതീഷ് പൊതുവാളിന്റെ മുൻ ചിത്രങ്ങൾ പോലെ തന്നെ വ്യത്യസ്തമായ കഥാപരിസരവും കഥാപാത്രങ്ങളും നിറഞ്ഞ ഒരു സിനിമാനുഭവമായിരിക്കും ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന് ട്രെയ്ലർ ഉറപ്പുനൽകുന്നു.
❤️PRO: മാജിക് ഫ്രെയിംസ് മീഡിയ
Oru Durooha Saahacharyathil Trailer Out | Kunchacko Boban | Vishu Release April 15
Kunchacko Boban and Ratheesh Balakrishnan Poduval reunite for Oru Durooha Saahacharyathil. The suspense-filled action entertainer releases worldwide on April 15.