നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിയോ വിഷന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ്. നിർമ്മാതാവ് വി. എസ്. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ലിയോ വിഷനും നിത്യ മേനോന്റെ കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പുതിയ ചിത്രത്തിലൂടെ നായിക എന്നതിനൊപ്പം സഹനിർമ്മാതാവായും നിത്യ മേനോൻ എത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. സ്വന്തം നിർമ്മാണ കമ്പനിയായ കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലൂടെയാണ് നിത്യ മേനോൻ നിർമ്മാണ പങ്കാളിയാകുന്നത്. പ്രശസ്ത സംവിധായകൻ വിക്രം കെ. കുമാർ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.
ഫാന്റസി, ഡാർക്ക് കോമഡി ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രത്തിന്റെ കഥാലോകം ഒരുക്കുന്നത്. നിത്യ മേനോനെ കേന്ദ്രമാക്കി വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയും തിയറ്റർ അനുഭവവും സമ്മാനിക്കുന്ന ചിത്രമാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
എ. ശക്തിവേൽ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ റിച്ചാർഡ് കെവിൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ലിയോ വിഷൻ, കെയൂരി പ്രൊഡക്ഷൻസ്, നിത്യ മേനോൻ, ഡി കെ, വിക്രം കെ. കുമാർ എന്നിവർ ഒരുമിക്കുന്ന പുതിയ കൂട്ടുകെട്ടും ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ ശ്രദ്ധ നേടുകയാണ്.
വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ തിയറ്റർ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, ചിത്രീകരണം, റിലീസ് തുടങ്ങിയവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
Fantasy. Madness. A whole lot of darkness 🖤@LEOVISIONS1995 #ProductionNo5 is gearing up for a wickedly exhilarating ride!
In Association with @Keyuri_NM
Starring @NithyaaMenen
Written and Directed #DK
Creative Producer @Vikram_K_Kumar@rajkumarleo @Beaconpr_ @Prakashpro_ pic.twitter.com/s21RTrk5QD
— CinemaCafe™ Media (@cinemacafemedia) September 1, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ഡി കെ; നിർമ്മാണം – വി. എസ്. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ലിയോ വിഷൻ, കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്; സഹനിർമ്മാണം – നിത്യ മേനോൻ; ക്രിയേറ്റീവ് പ്രൊഡ്യൂസർ – വിക്രം കെ. കുമാർ; ഛായാഗ്രഹണം – എ. ശക്തിവേൽ; എഡിറ്റിംഗ് – റിച്ചാർഡ് കെവിൻ; ❤️ പി.ആർ.ഒ – ശബരി.
Nithya Menen Leads and Co-Produces DK’s New Fantasy Dark Comedy
Nithya Menen will star in and co-produce DK’s new fantasy dark comedy, backed by Leo Vision and Keyuri Productions. Vikram K Kumar joins the pan-Indian project as creative producer.