അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം മാർച്ച് 15 ന് റിലീസ് ചെയ്യും. ഭഗവാൻ നാരായണനുള്ള ആദരവ് ആയിട്ടാണ് ഗാനം റിലീസ് ചെയ്യുക. മാർച്ച് 15 ന് രാവിലെ 11.11 ന് ആണ് ഗാനം പുറത്തു വരിക. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വരാൻ പോകുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.
1000 നർത്തകരെ ഉൾപ്പെടുത്തി ആണ് “നമോ രേ” ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് നൃത്ത സംവിധായകനായ ഗണേഷ് ആചാര്യയാണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വെള്ളിത്തിരയിൽ വമ്പൻ ദൃശ്യ വിസ്മയം തീർക്കുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
The first single “Namo Re” from the pan-Indian film Nagabandham will release on March 15 at 11:11 AM.
Directed by Abhishek Nama and starring Virat Karna, the song is a tribute to Lord Narayana and features a grand dance sequence with 1000 dancers.#Nagabandham #NamoRe #Cinema🎬 pic.twitter.com/aJyx2Pfu2s
— CinemaCafe™ Media (@cinemacafemedia) March 5, 2026
നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത്. സൂപ്പർതാരം മഹേഷ് ബാബു റിലീസ് ചെയ്ത ടീസർ, ലോകോത്തര നിലവാരവും സമ്പന്നമായ നിർമ്മാണ മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗംഭീര കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് എന്ന സൂചനയാണ് പ്രേക്ഷകർക്ക് നൽകിയത്.
അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. സംവിധായകൻ അഭിഷേക് നാമയുടെ ധീരമായ അഭിലാഷവും വ്യക്തമായ കാഴ്ചപ്പാടും ആണ് ഈ ചിത്രത്തെ ഒരു ദൃശ്യ വിസ്മയമാക്കി മാറ്റുന്നത് എന്നാണ് റിപ്പോർട്ട്. അസാധാരണമായ സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രം, വലിയ സെറ്റുകൾ മുതൽ, വിഎഫ്എക്സിലും എല്ലാ സാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേൽനോട്ടവും നൽകി കൊണ്ട് ഇന്ത്യൻ സിനിമയിലെ നിർമ്മാണ മൂല്യത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്.
ഉഗ്രമായ അവതാരമായി സ്ക്രീനിലെത്തുന്ന നായകൻ വിരാട് കർണ്ണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. വമ്പൻ ശാരീരിക പരിവർത്തനം ആണ് ചിത്രത്തിനായി അദ്ദേഹം നടത്തിയത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.
ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ ❤️ ശബരി
Namo Re Song from Nagabandham to Release on March 15 at 11:11 AM
The first single “Namo Re” from the pan-Indian film Nagabandham, directed by Abhishek Nama and starring Virat Karna, will release on March 15 at 11:11 AM across five languages.