അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധം’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകൾ ഉയർത്തി ട്രെയ്ലർ പുറത്തിറങ്ങി. ഹൈദരാബാദിലെ പ്രസാദ് പി.സി.എക്സ് സ്ക്രീനിൽ നടന്ന ഗംഭീര ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. 2026 ജൂലൈ 3ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെല്ലാസ് (ജി.എഫ്) ഫിലിംസ് ആൻഡ് റിലീസാണ്.
വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻ.ഐ.കെ സ്റ്റുഡിയോസിന്റെയും അഭിഷേക് പിക്ചേഴ്സിന്റെയും ബാനറുകളിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. താരക് സിനിമാസ് സഹനിർമ്മാതാക്കളാണ്.
ട്രെയ്ലർ നൽകുന്ന സൂചനകൾ പ്രകാരം, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിഷ്വൽ സ്പെക്ടക്കിളുകളിൽ ഒന്നായി മാറാൻ പോകുന്ന ചിത്രമാണ് നാഗബന്ധം. ബ്രഹ്മാണ്ഡമായ ദൃശ്യങ്ങളും അത്യാധുനിക വിഎഫ്എക്സും വമ്പൻ ആക്ഷൻ രംഗങ്ങളും ചേർന്നൊരു ആഗോള സിനിമാറ്റിക് അനുഭവമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, നഷ്ടപ്പെട്ടുപോയ ഇതിഹാസങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അതിനൊപ്പം തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങളും സാഹസിക മുഹൂർത്തങ്ങളും ട്രെയ്ലറിന്റെ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.
ലോകോത്തര സാങ്കേതിക നിലവാരത്തിൽ നിർമ്മിച്ച ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമയുടെ പരിധികൾ മറികടക്കുന്ന ഒരു വലിയ ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിരാട് കർണ്ണയ്ക്ക് പുറമെ നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സീ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഉത്തരേന്ത്യയിലെ തിയേറ്റർ വിതരണാവകാശവും സീ സ്റ്റുഡിയോസിനാണ്.
അതേസമയം, ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയപ്പോൾ, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മാ കരസ്ഥമാക്കി. മറ്റ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.
വമ്പൻ നിർമ്മാണച്ചെലവിൽ ഒരുങ്ങുന്ന നാഗബന്ധം, ഇന്ത്യൻ പുരാണങ്ങളുടെയും ഫാന്റസിയുടെയും സാഹസികതയുടെയും സമന്വയമായി 2026ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞു.
🐍🔥 #Nagabandham Trailer is OUT!
Virat Karrna headlines Abhishek Nama's epic fantasy adventure packed with ancient mysteries, divine powers and breathtaking visuals. 🌍🎬
📅 Worldwide Release: July 3, 2026#ViratKarrna #AbhishekNama #NabhaNatesh #FantasyAdventure… pic.twitter.com/ACgFxbaVFd
— CinemaCafe™ Media (@cinemacafemedia) June 20, 2026
അണിയറ പ്രവർത്തകർ
രചനയും സംവിധാനവും: അഭിഷേക് നാമ
നിർമ്മാണം: കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി
ബാനർ: എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ്
അവതരണം: ലക്ഷ്മി ഇറ, ദേവാൻഷ് നാമ
സഹനിർമ്മാണം: താരക് സിനിമാസ്
ഛായാഗ്രഹണം: സൗന്ദർ രാജൻ എസ്
സംഗീതം: അഭേ, ജുനൈദ് കുമാർ
പശ്ചാത്തല സംഗീതം: ജുനൈദ് കുമാർ
എഡിറ്റിംഗ്: ആർ.സി. പനവ്
പ്രൊഡക്ഷൻ ഡിസൈൻ: അശോക് കുമാർ
വിഎഫ്എക്സ് ഡയറക്ടർ: അഭിഷേക് നാമ
വിഎഫ്എക്സ്: തണ്ടർ സ്റ്റുഡിയോസ്
കളറിസ്റ്റ്: കെൻ മെറ്റ്സ്കർ
ആക്ഷൻ: വ്ലാഡ് റിംബർഗ് (യു.എസ്.എ), കനൽ കണ്ണൻ, റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ്
മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ
❤️പി.ആർ.ഒ: ശബരി
Nagabandham Trailer Out | Virat Karrna Leads Abhishek Nama’s Grand Mythological Fantasy Releasing July 3, 2026
The official trailer of Nagabandham is out now. Directed by Abhishek Nama and starring Virat Karrna, the pan-Indian fantasy adventure film releases worldwide on July 3, 2026.