അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം **”മെൽകൗ പോണ്ടിച്ചേരി”**യുടെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടുന്നു. ജനപ്രിയ നായകൻ ദിലീപും സലിം കുമാറും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
🎬 Fun meets thriller!
Melcow Pondicherry poster featuring Arjun Ashokan & Balu Varghese is out now.
Directed by Nikhil Mohan, the film promises an entertaining ride.#MelcowPondicherry #ArjunAshokan #MalayalamCinema #UpcomingMovie #FunThriller #MovieUpdate pic.twitter.com/JJBs0BTZ2D— CinemaCafe™ Media (@cinemacafemedia) April 5, 2026
വമ്പൻ താരനിര
അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർക്കൊപ്പം അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സനൂപ് തൈക്കുടം തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിൽ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്നാമ്മയും പുതുമുഖം ശ്രീലക്ഷ്മി വിജയനുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ.
അണിയറയിൽ
-
നിർമ്മാണം: അരുൺ ഗോപി, ജസ്റ്റിൻ മാത്യു.
-
ഛായാഗ്രഹണം: സനീഷ് സ്റ്റാൻലി.
-
സംഗീതം: ഇലക്ട്രോണിക് കിളി.
-
എഡിറ്റിംഗ്: സാഗർ ദാസ്.
-
പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല.
ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തുന്നതിന് മുന്നോടിയായി താരങ്ങൾ അണിനിരന്ന പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
❤️PRO: ശബരി
Melcow Pondicherry Poster Released | Arjun Ashokan Fun Thriller Malayalam Movie
Melcow Pondicherry title poster featuring Arjun Ashokan and Balu Varghese released. Directed by Nikhil Mohan, the film promises a fun-filled thriller entertainer.