കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോൺ എന്ന കഥാപാത്രമായി വിഷ്ണു അഗസ്ത്യ വേഷമിട്ടപ്പോൾ, ഡെസ്ഡിമോണ എന്ന് പേരുള്ള കഥാപാത്രമായാണ് ദിവ്യപ്രഭ അഭിനയിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.
നേരത്തെ ചിത്രത്തിൽ ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവർ അവതരിപ്പിക്കുന്ന പ്രവീൺ ശശാങ്ക്, ചാർളി എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. മാസ്,സ്റ്റൈലിഷ് ലുക്കിലാണ് അവരെയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇവരുടെ ഓരോരുത്തരുടെയും കരിയറിലെ വ്യത്യസ്ത വേഷങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
🚨 Second Character Poster Out!
Masthishka Maranam: Simon’s Memories unveils Divya Prabha as Desdemona and Vishnu Agasthya as Don in stylish new looks.
The futuristic sci-fi investigative comedy hits theatres worldwide on Feb 27, 2026.#MasthishkaMaranam #SimonsMemories pic.twitter.com/UDWDtObtl5— CinemaCafe™ Media (@cinemacafemedia) February 20, 2026
2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ 2 ടീസറുകൾ ഇതിനോടകം പുറത്ത് വരികയും, മികച്ച ശ്രദ്ധ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നേടുകയും ചെയ്തിരുന്നു. തദ്ദേശീയമായ പശ്ചാത്തലത്തിൽ, സയൻസ് ഫിക്ഷൻ ഉൾപ്പെടുത്തി, ഏറെ മാഡ്നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ടീസറുകൾ കാണിച്ചു തരുന്നു.
ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളുടെ നിലവാരമുള്ള ദൃശ്യഭാഷയാണുള്ളത്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിൽ നിന്ന് ആദ്യം പുറത്തു വന്ന “കോമള താമര” എന്ന ഗാനവും, പിന്നീട് എത്തിയ “ആരാധകൻ” എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലി ആണ് ചിത്രത്തിൻ്റേത്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത ശൈലിയിൽ ആണ് ഇതിൻ്റെ ടീസർ, ഗാനങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത് എന്നതും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ട്.
ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും എന്നും ആണ് റിപ്പോർട്ട്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ ❤️ ശബരി
Masthishka Maranam Simon’s Memories Second Character Poster Released | Global Release Feb 27
The second character poster of Masthishka Maranam: A Frankenbiting of Simon’s Memories introduces Divya Prabha and Vishnu Agasthya as Desdemona and Don. Directed by Krishand, the sci-fi investigative comedy is set for worldwide release on February 27, 2026.