മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായ “കര കവിയാതെ” പുറത്തിറങ്ങിയിരിക്കുകയാണ്. അൻവർ അലി രചിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അഭിജിത് അനിൽകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രം, പ്രേക്ഷകശ്രദ്ധ നേടിയ ഹ്രസ്വചിത്രമായ ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ചിത്രമാണ്.
ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന ഈ ഗാനം ഹൃദയസ്പർശിയായ ദൃശ്യങ്ങളും മനോഹരമായ ഈണവും കൊണ്ട് ശ്രദ്ധ നേടുകയാണ്. കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധവും ജീവിതാനുഭവങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഈ ഗാനം, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ശക്തമായ ഒരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. അതുപോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസുകൾ കീഴടക്കിയ ഇന്ദ്രൻസിന്റെ മറ്റൊരു ശ്രദ്ധേയ പ്രകടനവും ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. പുറത്തിറങ്ങിയ ആദ്യ ഗാനവും അതിന് ശക്തമായ സൂചന നൽകുന്നു.
🎵 The beautiful first video song #KaraKaviyaathe from #ChinnaChinnaAasai is now out!
Featuring #Madhubala and #Indrans, the soulful track is composed by #GovindVasantha, written by #AnwarAli, and sung by #AbhijithAnilkumar. Directed by #VarshaVasudev and releasing in Kerala pic.twitter.com/W2ltHt6cuU
— CinemaCafe™ Media (@cinemacafemedia) May 29, 2026
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
സംവിധായിക വർഷാ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പൂർണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയറ്ററുകളിലെത്തും.
ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്
സംഗീതം: ഗോവിന്ദ് വസന്ത
എഡിറ്റർ: റെക്സൺ ജോസഫ്
പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ
ആർട്ട് ഡയറക്ടർ: സാബു മോഹൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
സൗണ്ട് ഡിസൈനർ: രംഗനാഥ് രവി
സൗണ്ട് മിക്സിംഗ്: പി. സി. വിഷ്ണു
കൊറിയോഗ്രാഫർ: ബ്രിന്ദാ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ
ലൈൻ പ്രൊഡ്യൂസർ: ബിജു പി. കോശി
ഡി.ഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ
വി.എഫ്.എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്
കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ
ടൈറ്റിൽ ഡിസൈൻ: ജെറി
പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ്
ട്രെയിലർ കട്ട്സ്: മഹേഷ് ഭുവനേന്ദ്
ഗാനരചന: അൻവർ അലി, ഉമാദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ
ഗായകർ: ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ
സ്റ്റിൽസ്: നവീൻ മുരളി
പി.ആർ.ഒ: ശബരി
ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.
Kara Kaviyaathe Video Song Released from Chinna Chinna Aasai; Madhubala and Indrans Starrer Gears Up for Release
The first video song “Kara Kaviyaathe” from Chinna Chinna Aasai is out now. Featuring Madhubala and Indrans, the film is directed by Varsha Vasudev, with music by Govind Vasantha and lyrics by Anwar Ali. Wayfarer Films will release the movie in Kerala.