തമിഴ് സൂപ്പർതാരം വിജയ്യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്നു. നിരവധി പ്രതിസന്ധികൾ മറികടന്ന് ലോകമെമ്പാടും റിലീസായ ചിത്രം ആദ്യദിനം ആഗോളതലത്തിൽ 80 കോടിയിലധികം രൂപയും, കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽ പുലർച്ചെ 6 മണിക്ക് ആരംഭിച്ച ആദ്യ ഷോ മുതൽ അർധരാത്രി ഷോകൾ വരെ ഹൗസ്ഫുൾ പ്രദർശനങ്ങളാണ് പല കേന്ദ്രങ്ങളിലും നടന്നത്. തങ്ങളുടെ പ്രിയതാരത്തെ വെള്ളിത്തിരയിൽ അവസാനമായി കാണാനുള്ള ആവേശത്തിൽ നിരവധി ആരാധകർ ജോലി പോലും ഒഴിവാക്കി തിയേറ്ററുകളിലേക്ക് എത്തി. വിജയ്യുടെ കരിയറിന് വികാരനിർഭരമായ യാത്രയയപ്പ് ഒരുക്കുന്ന തരത്തിലായിരുന്നു ആദ്യദിന പ്രദർശനങ്ങൾ.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയ്യുടെ ആദ്യ റിലീസ് കൂടിയായതിനാൽ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് മുതൽ അവസാന ക്രെഡിറ്റ്സ് വരെ തിയേറ്ററുകളിൽ ആവേശവും വികാരവും നിറഞ്ഞ പ്രതികരണങ്ങളാണ് ഉയർന്നത്. സിനിമ അവസാനിക്കുമ്പോൾ പ്രിയതാരത്തിന്റെ അവസാന ചിത്രം കണ്ട സന്തോഷവും ഇനി അദ്ദേഹത്തെ അഭിനയരംഗത്ത് കാണാനാകില്ലെന്ന വിഷമവും ഒരുപോലെ ആരാധകരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു.
🔥 BLOCKBUSTER OPENING!#JanaNayagan reportedly collects ₹5.8 crore in Kerala and ₹80+ crore worldwide on Day 1.
Houseful shows, massive fan celebrations, and an emotional farewell made Vijay's final film a memorable theatrical event.#ThalapathyVijay #Vijay #JanaNayaganDay1… pic.twitter.com/s5W8Urbn6q
— CinemaCafe™ Media (@cinemacafemedia) July 24, 2026
പ്രവർത്തി ദിനമായിട്ടും രണ്ടാം ദിനത്തിലും ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ്ഫുൾ ഷോകളുമായി ‘ജനനായകൻ’ വിജയകരമായി പ്രദർശനം തുടരുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണൻ നിർമ്മിച്ച ചിത്രം വലിയ കാൻവാസിൽ ഒരുക്കിയ മാസ് ആക്ഷൻ എന്റർടെയ്നറാണ്.
അണിയറ പ്രവർത്തകർ
സംവിധാനം: എച്ച്. വിനോദ്
നിർമ്മാണം: വെങ്കട്ട് കെ. നാരായണൻ (KVN Productions)
ഛായാഗ്രഹണം: സത്യൻ സൂര്യൻ
ആക്ഷൻ: അനിൽ അരശ്
കലാസംവിധാനം: വി. സെൽവ കുമാർ
കൊറിയോഗ്രാഫി: ശേഖർ, സുധൻ
ഗാനരചന: അറിവ്
വസ്ത്രാലങ്കാരം: പല്ലവി സിംഗ്
പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന
മേക്കപ്പ്: നാഗരാജ്
പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ
❤️പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ
Jana Nayagan Collects ₹5.8 Crore in Kerala on Day 1 | Vijay’s Final Film Celebrated Across Theatres
Vijay’s final film Jana Nayagan has opened to a phenomenal response, collecting ₹5.8 crore in Kerala and over ₹80 crore worldwide on its first day. Theatres witnessed houseful shows and emotional celebrations across the state.