സംഗീത് പ്രതാപും ഷറഫുദീനും ആദ്യമായി ഒന്നിക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ നാളെ വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങും. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ വ്യത്യസ്തമായ പ്രമേയവും കൗതുകമുണർത്തുന്ന പ്രചാരണ രീതിയും കൊണ്ട് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അഖില ഭാർഗവൻ ആണ് നായിക. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്. മെഡിക്കൽ പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു കഥ പറയുന്ന ചിത്രമാകുമെന്ന സൂചനയാണ് ഇതുവരെ പുറത്തിറങ്ങിയ അപ്ഡേറ്റുകൾ നൽകുന്നത്.
നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് ഷറഫുദ്ദീനെയും സംഗീത് പ്രതാപിനെയും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും കരിയറിലെ പുതുമയാർന്ന കഥാപാത്രങ്ങളാകും ഈ ചിത്രത്തിലെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
🚨 #ItsAMedicalMiracle Teaser Tomorrow!
The first teaser of #ItsAMedicalMiracle, starring #SangeethPrathap and #Sharafudheen, drops tomorrow at 5 PM IST.
🎬 Directed by #ShyaminGireesh#DreamBigFilms #MalayalamCinema #MovieUpdate pic.twitter.com/baG26oJIA8
— CinemaCafe™ Media (@cinemacafemedia) July 31, 2026
ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം നേരത്തെ തന്നെ ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. അതേസമയം, തിങ്ക് മ്യൂസിക് ചിത്രത്തിന്റെ സംഗീതാവകാശവും ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സംഗീത് പ്രതാപും ഷറഫുദ്ദീനും പുറമെ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ വിതരണ ചുമതല ഡ്രീം ബിഗ് ഫിലിംസ് നിർവഹിക്കും.
ടീസറിലൂടെ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ആദ്യ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: ശ്യാമിൻ ഗിരീഷ്
നിർമ്മാണം: ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ
ബാനർ: ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ്
കഥ, തിരക്കഥ, സംഭാഷണം: നിലീൻ സാന്ദ്ര
ഛായാഗ്രഹണം: അഖിൽ സേവ്യർ
എഡിറ്റിംഗ്: രാകേഷ് ചെറുമഠം
സംഗീതം: മുജീബ് മജീദ്
സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
മേക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: ആരതി ഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം
കലാസംവിധാനം: അപ്പുണ്ണി സാജൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: വിഷ്ണു ദേവ്, അജിത് ജോസ്
വി.എഫ്.എക്സ്: Pictorial VFX, Marjjara VFX
അസോസിയേറ്റ് ഡയറക്ടർ: മുബീൻ റാഫി
പ്രോജക്ട് ഡിസൈനർ: അമൃത മോഹൻ
അസോസിയേറ്റ് ക്യാമറാമാൻ: വിശോക് കളത്തിൽ
ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ
സ്റ്റിൽസ്: സിനറ്റ് സേവ്യർ
അസിസ്റ്റന്റ് ഡയറക്ടർമാർ: ആൽബിൻ ഷാജി, ഷഫീഖ്
ഡിസൈൻസ്: Yellow Tooths
കേരള വിതരണം: ഡ്രീം ബിഗ് ഫിലിംസ്
ഡിജിറ്റൽ മാർക്കറ്റിംഗ്: Obscura
❤️പി.ആർ.ഒ: ശബരി
It’s a Medical Miracle Teaser Arrives Tomorrow at 5 PM | Sangeeth Prathap & Sharafudheen’s Film Builds Curiosity
The first teaser of It’s a Medical Miracle, starring Sangeeth Prathap and Sharafudheen, will be released tomorrow at 5 PM IST. Directed by Shyamin Gireesh, the medical-themed entertainer is produced by Dr. Paul’s Entertainment and Dream Big Films.