“Excellence in Entertainment Media Strategy” വിഭാഗത്തിൽ ബഹുമതി; മാധ്യമ അവാർഡ് സെക്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള ഏക ജേതാവ്
വിനോദ-മാധ്യമ രംഗത്ത് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പി.ആർ കൺസൾട്ടന്റുമായ പ്രതീഷ് ശേഖറിന് ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 ലഭിച്ചു. മാധ്യമ അവാർഡ് വിഭാഗത്തിൽ സിനിമാ മേഖലയെ പ്രതിനിധീകരിച്ച് ലഭിച്ച ഏക പുരസ്കാരമാണ് പ്രതീഷ് ശേഖറിന് ലഭിച്ചത്. “Excellence in Entertainment Media Strategy” വിഭാഗത്തിലാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.
മലയാള സിനിമാ മേഖലയിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളുടെയും കേരളത്തിലെ പി.ആർ, മീഡിയ സ്ട്രാറ്റജി, മാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന വ്യക്തിയാണ് പ്രതീഷ് ശേഖർ. മാധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമാ പി.ആർ മേഖലയിലേക്ക് എത്തിയത്. പിന്നീട് വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമാ പ്രചാരണ രംഗത്തെ വിശ്വസ്തവും സജീവവുമായ സാന്നിധ്യമായി മാറുകയായിരുന്നു.
🏆 Pratheesh Shekhar wins the Indywood Excellence Award 2026 for Excellence in Entertainment Media Strategy. Congratulations on this remarkable achievement!#PratheeshShekhar #IndywoodAwards #FilmPR #MediaStrategy #CinemaNews #AwardWinner pic.twitter.com/mWecqJCSgv
— CinemaCafe™ Media (@cinemacafemedia) May 30, 2026
നിരവധി വമ്പൻ സിനിമകളുടെ റിലീസ് ക്യാമ്പെയ്നുകൾ, മീഡിയ പ്ലാനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ, കണ്ടന്റ് സ്ട്രാറ്റജി, പ്രൊമോഷണൽ ഇവന്റുകൾ എന്നിവയ്ക്ക് നേതൃത്വം നൽകിയ അനുഭവമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. സിനിമയുടെ പ്രചാരണരീതികൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പരമ്പരാഗത മാധ്യമങ്ങളെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും ഒരുപോലെ പ്രയോജനപ്പെടുത്തി ഫലപ്രദമായ പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രതീഷ് ശേഖർ ശ്രദ്ധേയനാണ്.
മലയാള സിനിമയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെ കേരള പ്രചാരണ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ദക്ഷിണേന്ത്യയിലെ നിരവധി പ്രമുഖ താരങ്ങളുടെയും നിർമ്മാണ കമ്പനികളുടെയും വിശ്വസ്ത പി.ആർ പങ്കാളിയായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു. ഇന്ത്യൻ സിനിമയിലെ നിരവധി വലിയ പ്രോജക്ടുകളുടെ മീഡിയ സ്ട്രാറ്റജികൾക്കും റിലീസ് പ്രചാരണങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
അവാർഡ് സ്വീകരിച്ച ശേഷം പ്രതികരിച്ച പ്രതീഷ് ശേഖർ, ഈ അംഗീകാരം തന്റെ പ്രൊഫഷണൽ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നേട്ടങ്ങളിലൊന്നാണെന്ന് പറഞ്ഞു.
“എന്റെ പ്രവർത്തനങ്ങളിൽ വിശ്വാസം അർപ്പിക്കുകയും തുടർച്ചയായി പിന്തുണ നൽകുകയും ചെയ്ത സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും മാധ്യമ പ്രവർത്തകർക്കും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ അംഗീകാരം കൂടുതൽ മികച്ച പ്രവർത്തനങ്ങൾ നടത്താനുള്ള ഉത്തരവാദിത്വവും പ്രചോദനവും നൽകുന്നു. സിനിമയും മാധ്യമങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ പുരസ്കാരം എന്നെ പ്രേരിപ്പിക്കും,” എന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സൂര്യ-ആർ.ജെ. ബാലാജി ചിത്രം “കറുപ്പ്” ആണ് പ്രതീഷ് ശേഖറിന്റെ ഏറ്റവും പുതിയ പ്രധാന പ്രോജക്ടുകളിലൊന്ന്. കേരളത്തിൽ വമ്പൻ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രത്തിന്റെ പി.ആർ, പ്രമോഷൻ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ നിന്ന് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ നിരവധി പ്രമുഖരുടെ സിനിമകൾക്കായി പ്രവർത്തിക്കുന്ന പ്രതീഷ് ശേഖർ, രാജ്യത്തെ ഏറ്റവും വലിയ സിനിമാ പ്രോജക്ടുകളുമായി ബന്ധപ്പെട്ടും സജീവമാണ്. പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയുടെയും തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടൻ വിജയ്യുടെ സിനിമകളുടെയും കേരള പി.ആർ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാണ്.
ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 ലഭിച്ചതോടെ, വിനോദ-മാധ്യമ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച മറ്റൊരു സുപ്രധാന അംഗീകാരമായി ഈ നേട്ടം മാറിയിരിക്കുകയാണ്.
Indywood Excellence Award 2026 Honours PRO Pratheesh Shekhar for Excellence in Entertainment Media Strategy
Media strategist and PR consultant Pratheesh Shekhar has received the Indywood Excellence Award 2026 in the “Excellence in Entertainment Media Strategy” category. He was the only recipient from the film industry in the media awards segment.