ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ *’ഐ ആം ഗെയിം’*യുടെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറങ്ങി. മലയാള സിനിമാ പ്രേക്ഷകരും ദുൽഖർ സൽമാൻ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രവും ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന പ്രോജക്ടുകളിലൊന്നുമാണ് ‘ഐ ആം ഗെയിം’.
പുറത്തുവന്ന ട്രെയ്ലർ ആദ്യ നിമിഷം മുതൽ തന്നെ അതിവേഗ ആക്ഷനും ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും നിറഞ്ഞ ഒരു സ്റ്റൈലിഷ് സിനിമാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. മാസ് അവതരണത്തിലും ആക്ഷൻ ബ്ലോക്കുകളിലും വ്യത്യസ്തമായ ലുക്കിലുമാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യശൈലിയും പശ്ചാത്തല സംഗീതവും ട്രെയ്ലറിന്റെ പ്രധാന ആകർഷണങ്ങളായി മാറിയിട്ടുണ്ട്.
തെന്നിന്ത്യയിലെ 100-ലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കൻഡ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോൾ ട്രെയ്ലർ പുറത്തിറങ്ങിയതോടെ ചിത്രത്തോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർന്നിരിക്കുകയാണ്.
സി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ട്രെയ്ലറിലെ പശ്ചാത്തല സംഗീതവും ജിംഷി ഖാലിദിന്റെ ദൃശ്യങ്ങളും പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ചിത്രത്തിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്.
🔥 The official #ImGame trailer is OUT NOW!#DulquerSalmaan returns in a stylish action-packed entertainer directed by #NahasHidayath.
💥 High-octane action. Massive scale. Pure style.
🌍 Worldwide Release: 20 August 2026#WayfarerFilms #JakesBejoy #OnamRelease #MovieUpdate pic.twitter.com/XNQzfaWAgM
— CinemaCafe™ Media (@cinemacafemedia) July 30, 2026
മെഗാ ബ്ലോക്ക്ബസ്റ്ററായ *’ലൊക്ക’*യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമായ ‘ഐ ആം ഗെയിം’ ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ്.
ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: നഹാസ് ഹിദായത്
നിർമ്മാണം: ദുൽഖർ സൽമാൻ, ജോം വർഗീസ് (Wayfarer Films)
തിരക്കഥ: സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു
സംഭാഷണം: സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ്
ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി
ഛായാഗ്രഹണം: ജിംഷി ഖാലിദ്
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്
പ്രൊഡക്ഷൻ ഹെഡ്: സുജോയ് ജെയിംസ്, ദേവദേവൻ
പ്രൊഡക്ഷൻ ഡിസൈൻ: അജയൻ ചാലിശ്ശേരി
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം: മഷർ ഹംസ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ
ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ
വി.എഫ്.എക്സ്: തൗഫീഖ് (Eggwhite VFX)
പോസ്റ്റർ ഡിസൈൻ: Ten Point
സൗണ്ട് ഡിസൈൻ: Sync Cinema
സൗണ്ട് മിക്സ്: കണ്ണൻ ഗണപത്
സ്റ്റിൽസ്: എസ്.ബി.കെ.
മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ
❤️പി.ആർ.ഒ: ശബരി
I’m Game Trailer Out | Dulquer Salmaan Unleashes Stylish Action Ahead of Worldwide Release on August 20
The official trailer of I’m Game, starring Dulquer Salmaan, is out now. Directed by Nahas Hidayath, the stylish action thriller is set for a worldwide theatrical release on 20 August 2026 as an Onam blockbuster.