ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ സെൻസറിങ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചു. സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും.
റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സെൻസറിങ് പൂർത്തിയായതോടെ ‘ഐ ആം ഗെയിം’ തിയറ്ററുകളിലെത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും പുതിയ പ്രൊമോ ഗാനമായ ‘ഹൈ സ്റ്റേക്ക്സ്’ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിൽ ദുൽഖർ സൽമാനും റാപ്പർ ബ്രോധ വിയും ഒരുമിച്ചെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങളും ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ദുൽഖറിനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും വലിയ ശ്രദ്ധ നേടിയിരുന്നു. ഫാന്റസി പശ്ചാത്തലത്തിനൊപ്പം ആക്ഷനും ചേസ് രംഗങ്ങളും വമ്പൻ ദൃശ്യങ്ങളും ഉൾപ്പെടുത്തിയ ട്രെയ്ലർ വലിയൊരു തിയറ്റർ അനുഭവമാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന സൂചന നൽകിയിരുന്നു.
‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ എന്നതും ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം എന്നതും ‘ഐ ആം ഗെയിമി’ന്റെ പ്രത്യേകതകളാണ്. അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നതോടെ സെപ്റ്റംബർ 3ലെ ആഗോള റിലീസിനായുള്ള കൗണ്ട്ഡൗണും സജീവമാകും.
🎟️ #ImGame advance booking opens TODAY at 5 PM!
Dulquer Salmaan’s fantasy thriller has completed censor formalities with a U/A 16+ certificate.
🔥 Worldwide theatrical release September 3!#DulquerSalmaan #NahasHidhayath #WayfarerFilms pic.twitter.com/ivQQgHFEw8
— CinemaCafe™ Media (@cinemacafemedia) September 1, 2026
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; ❤️ പി.ആർ.ഒ – ശബരി.
I’m Game Censored U/A 16+; Advance Booking Opens Today at 5 PM
Dulquer Salmaan’s I’m Game has completed censor formalities with a U/A 16+ certificate. Advance booking opens today at 5 PM ahead of its worldwide theatrical release on September 3, 2026.