സൈജു കുറുപ്പിനെ നായകനാക്കി ഒരുക്കുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്ന് തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്നു. മലയാള സിനിമയിൽ ആദ്യമായി ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ‘തൂഫാൻ വാരിയേഴ്സ്’ എന്ന ലഹരിവിരുദ്ധ പ്രതിജ്ഞയുടെ ഭാഗമായാണ് സിനിമ ആരംഭിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ചുകൊണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, സിനിമയുടെ അണിയറ പ്രവർത്തകരുടെ ഈ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചിത്രത്തിലെ പ്രധാന പ്രവർത്തകർക്ക് ‘തൂഫാൻ വാരിയർ’ ബാഡ്ജ് കൈമാറുകയും ചെയ്തു.
നായകൻ സൈജു കുറുപ്പ്, സംവിധായകൻ രാജേഷ് നായർ, നിർമ്മാതാക്കളായ അജിത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കക്കു, കലാസംവിധായകൻ രാഖിൽ എന്നിവരാണ് ചടങ്ങിൽ ബാഡ്ജ് സ്വീകരിച്ചത്.
സിനിമയുടെ ചിത്രീകരണത്തിനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രത്യേകമായി നിർമ്മിച്ച ശബരിമല സെറ്റിലെ പതിനെട്ടാം പടിക്ക് മുന്നിലായിരുന്നു ചടങ്ങുകൾ നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സിനിമാ മേഖലയിലെ പ്രമുഖർ, സാങ്കേതിക പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
“ലഹരിയില്ലാത്ത സിനിമാ സെറ്റ്” എന്ന സന്ദേശമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തമായ മാധ്യമമാണ് സിനിമയെന്നും, ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ സിനിമാ മേഖലയ്ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും ചടങ്ങിൽ സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു.
🎬✨ Hariharasan officially begins!
Starring Saiju Kurup and directed by Rajesh Nair, the film creates history as the first Malayalam movie where the entire cast and crew join the Toofan Warriors anti-drug initiative.
🙏 A powerful blend of spirituality and social… pic.twitter.com/UaRJCwY9yB
— CinemaCafe™ Media (@cinemacafemedia) July 2, 2026
മലയാള സിനിമയ്ക്ക് നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘സാൾട്ട് മാംഗോ ട്രീ’, ‘തൃശൂർ പൂരം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹരിവരാസനം’. തിരക്കഥ ഒരുക്കുന്നത് ഡോ. കെ. അമ്പാടിയാണ്.
‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ രഞ്ജിൻ രാജ് മറ്റൊരു ഭക്തിസാന്ദ്രമായ പ്രമേയവുമായി എത്തുന്ന ചിത്രമെന്ന നിലയിലും ‘ഹരിവരാസനം’ ശ്രദ്ധ നേടുന്നുണ്ട്.
അണിയറ പ്രവർത്തകർ
- നിർമ്മാണം: വിനായക അജിത് (അജിത് വിനായക ഫിലിംസ്)
- സംവിധാനം: രാജേഷ് നായർ
- തിരക്കഥ: ഡോ. കെ. അമ്പാടി
- പ്രോജക്ട് ഡിസൈനർ: ആർ. ജയചന്ദ്രൻ
- ഛായാഗ്രഹണം: സജാദ് കക്കു
- സംഗീതം: രഞ്ജിൻ രാജ്
- എഡിറ്റിംഗ്: അജീഷ് ഇടമൺ
- പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ
- പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ
- വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
- ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി.
- അസോസിയേറ്റ് ഡയറക്ടർ: നിധീഷ്
- മേക്കപ്പ്: ഹസ്സൻ വണ്ടൂർ
- സ്റ്റിൽസ്: ജെഫിൻ ബിജോയ്
- ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്
- ❤️പി.ആർ.ഒ: പ്രതീഷ് ശേഖർ
സാമൂഹിക സന്ദേശവും ആത്മീയ പശ്ചാത്തലവും ഒരുമിക്കുന്ന ‘ഹരിവരാസനം’, മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു സംരംഭമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
Hariharasan Movie Launched: Saiju Kurup Starrer Becomes First Malayalam Film with Entire Crew as ‘Toofan Warriors’
Saiju Kurup’s upcoming film Hariharasan was officially launched with a pooja ceremony in Thiruvananthapuram. Marking a first in Malayalam cinema, the entire cast and crew have pledged as ‘Toofan Warriors’ to promote a drug-free film set and anti-drug awareness.