വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന സ്പോർട്സ്-ഫാമിലി എന്റർടെയ്നർ ‘ഗാട്ട കുസ്തി 2’ ജൂലൈ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് E4 എന്റർടെയ്ൻമെന്റ് ആണ്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ എത്തുന്ന രണ്ടാം ഭാഗം കഥയെ കൂടുതൽ വൈകാരികവും രസകരവുമായ തലത്തിലേക്ക് എത്തിക്കുമെന്ന സൂചനയാണ് ടീസറും മറ്റ് പ്രൊമോഷൻ മെറ്റീരിയലുകളും നൽകുന്നത്.
വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത വീരയും കീർത്തിയും ഈ തവണ പുതിയ ജീവിതഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ മകളെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ഭാഗത്തിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച മലയാളി പെൺകുട്ടിയായ കീർത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശക്തമായ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐശ്വര്യ, രണ്ടാം ഭാഗത്തിലും അതേ കഥാപാത്രമായി തിരിച്ചെത്തുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രൊമോഷൻ വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളായ ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട്ട് എന്നിവരും രണ്ടാം ഭാഗത്തിൽ തുടരുന്നു. ഇവർക്കൊപ്പം രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരും പുതുതായി ചിത്രത്തിന്റെ ഭാഗമാകുന്നു. യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
🥊 Veera and Keerthi are back! ❤️
The much-awaited sequel Gatta Kusthi 2 starring Vishnu Vishal and Aishwarya Lekshmi is all set for a worldwide theatrical release on July 3, 2026. Packed with action, family emotions, comedy, and wrestling, the sequel promises an even bigger… pic.twitter.com/TthoMJ99VI
— CinemaCafe™ Media (@cinemacafemedia) June 25, 2026
ആക്ഷനും കുടുംബവികാരങ്ങളും ഹാസ്യവും ഒരുപോലെ കോർത്തിണക്കുന്ന ഒരു സമ്പൂർണ എന്റർടെയ്നറായാണ് ‘ഗാട്ട കുസ്തി 2’ ഒരുങ്ങുന്നത്. ആദ്യ ഭാഗത്തെ പോലെ തന്നെ ഗുസ്തിയുടെ ആവേശവും കുടുംബബന്ധങ്ങളുടെ ആഴവും ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അണിയറ പ്രവർത്തകർ
സംവിധാനം: ചെല്ല അയ്യാവു
നിർമ്മാണം: ഡോ. ഇഷാരി കെ. ഗണേഷ്, വിഷ്ണു വിശാൽ
കോ-പ്രൊഡ്യൂസേഴ്സ്: ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന
ഛായാഗ്രഹണം: കെ. എം. ഭാസ്കരൻ
സംഗീതം: ഷോൺ റോൾഡൻ
എഡിറ്റിംഗ്: ഭരത് വിക്രമൻ
ആർട്ട് ഡയറക്ഷൻ: ജയചന്ദ്രൻ
കോസ്റ്റ്യൂം ഡിസൈൻ: രുചി മുനൊത്ത്
സബ്ടൈറ്റിൽസ്: സാജിദ് അലി
പബ്ലിസിറ്റി ഡിസൈൻ: വിയാക്കി
മാർക്കറ്റിംഗ് & പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബി. ജയ്ഗണേഷ്, എ. ആർ. ചന്ദ്രമോഹൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം
ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്നാഥ്
❤️പിആർഒ: ശബരി
Gatta Kusthi 2 Release Date Announced | Vishnu Vishal & Aishwarya Lekshmi Return on July 3
Vishnu Vishal and Aishwarya Lekshmi reunite in Gatta Kusthi 2, releasing worldwide on July 3, 2026. E4 Entertainment brings the sports-family entertainer to Kerala.