വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഗാട്ട കുസ്തി 2’ തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ ‘ചിൽ മമ്മി’ എന്ന വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തിറക്കി. കുടുംബ നിമിഷങ്ങളും നർമ്മ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ സ്പോർട്സ്-ഫാമിലി എന്റർടെയ്നർ ജൂലൈ 3ന് തിയേറ്ററുകളിലെത്തി പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് E4 എന്റർടെയിൻമെന്റ് ആണ്.
‘ചിൽ മമ്മി’ ഗാനത്തിന് വരികൾ എഴുതിയത് മോഹൻ രാജൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് മിത്രൻ ഷെൻബഗരാജ്, സംഗീതം ഒരുക്കിയത് ഷോൺ റോൾഡൻ. കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളും, വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവരുടെ മകളും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധവുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.
🎵 The #ChillMummy video song from #GattaKusthi2 is out now!
Starring Vishnu Vishal and Aishwarya Lekshmi, the heartwarming family track arrives as the film continues its successful run in theatres.
🎶 Music: Sean Roldan#TamilCinema #MovieSong #VishnuVishal #AishwaryaLekshmi pic.twitter.com/SQXY6eJzor
— CinemaCafe™ Media (@cinemacafemedia) July 8, 2026
ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ എത്തിയ ‘ഗാട്ട കുസ്തി 2’, അതേ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഗുസ്തി മത്സരങ്ങളുടെ ആവേശം, കുടുംബബന്ധങ്ങളുടെ വികാരതീവ്രത, നർമ്മം, ആക്ഷൻ രംഗങ്ങൾ എന്നിവയെ സമന്വയിപ്പിച്ച് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കേരളത്തിലുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം, വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. നിരൂപകരിൽ നിന്നും കുടുംബ പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെയും വിഷ്ണു വിശാലിന്റെയും പ്രകടനങ്ങൾക്കൊപ്പം രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: ചെല്ല അയ്യാവു
നിർമ്മാണം: ഡോ. ഇഷാരി കെ. ഗണേഷ്, വിഷ്ണു വിശാൽ
ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ
സംഗീതം: ഷോൺ റോൾഡൻ
എഡിറ്റിംഗ്: ഭരത് വിക്രമൻ
കലാസംവിധാനം: ജയചന്ദ്രൻ
കോസ്റ്റ്യൂം ഡിസൈൻ: രുചി മുനോത്ത്
ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്നാഥ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം
മാർക്കറ്റിംഗ് & പ്രൊമോഷൻസ്: സിദ്ധാർഥ് ശ്രീനിവാസ്
❤️പിആർഒ: ശബരി
തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘ഗാട്ട കുസ്തി 2’, കുടുംബപ്രേക്ഷകരുടെ പ്രിയചിത്രമായി മാറിക്കൊണ്ടിരിക്കുമ്പോൾ, പുതിയതായി പുറത്തിറങ്ങിയ ‘ചിൽ മമ്മി’ ഗാനവും ചിത്രത്തിന്റെ ജനപ്രീതി കൂടുതൽ ഉയർത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
Gatta Kusthi 2 Continues Winning Run | Chill Mummy Video Song Released
The makers of Gatta Kusthi 2 have released the video song “Chill Mummy” as the Vishnu Vishal and Aishwarya Lekshmi starrer continues its successful theatrical run. The family entertainer is directed by Chella Ayyavu.