മലയാളത്തിന്റെ ശ്രദ്ധേയ നടി നിമിഷ സജയനും തമിഴ് താരം കരുണാസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം **’എന്ന വിലൈ’**യുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തിറക്കി. കലാമയ ഫിലിംസ് ബാനറിൽ മലയാളി നിർമ്മാതാക്കളായ ജിതേഷ് വിയും അനുഗോപാൽ വേണുഗോപാലനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ-കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ സജീവ് പാഴൂർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു ഫാമിലി ത്രില്ലറായാണ് ‘എന്ന വിലൈ’ ഒരുങ്ങുന്നത്. വികാരനിർഭരമായ കുടുംബകഥയെയും സസ്പെൻസും സാമൂഹിക പ്രസക്തിയുമുള്ള സംഭവവികാസങ്ങളെയും സമന്വയിപ്പിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ഒരേസമയം ആവേശത്തോടെ കഥയിലേക്ക് പിടിച്ചിരുത്തുകയും ചെയ്യുന്ന സിനിമാനുഭവമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ.
🎬 The first look of Enna Vilai is out! Starring Nimisha Sajayan and Karunas, the pan-Indian Tamil family thriller is written and directed by National Award-winning filmmaker Sajeev Pazhoor. Release date to be announced soon.#EnnaVilai #NimishaSajayan #Karunas #SajeevPazhoor… pic.twitter.com/q7inWoIkI6
— CinemaCafe™ Media (@cinemacafemedia) June 26, 2026
അടുത്തിടെ നടന്ന 16-ാമത് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 വ്യത്യസ്ത ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായി ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്.
നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ. ജി. മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ. ശ്രീനിവാസ്, ലോള്ളു സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ. കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ് സിനിമയിൽ നിരവധി പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും **’എന്ന വിലൈ’**ക്കുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം – ആൽബി ആന്റണി | സംഗീതം – സാം സി.എസ് | എഡിറ്റർ – ശ്രീജിത്ത് സാരംഗ് | പ്രൊഡക്ഷൻ കൺട്രോളർ – എം. ശിവകുമാർ | ആർട്ട് ഡയറക്ടർ – കെ. ശിവകൃഷ്ണ | ആക്ഷൻ – പി.സി. സ്റ്റണ്ട്സ് | കോ-ഡയറക്ടർ – രതീഷ് | കോസ്റ്റ്യൂം ഡിസൈനർ – ആർ. മുരുഗാനന്ദം | മേക്കപ്പ് – വി. ദിനേഷ്കുമാർ | എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ.എം | സ്റ്റിൽസ് – കാർത്തിക് എ.കെ | പ്രൊഡക്ഷൻ മാനേജർമാർ – ആർ. രാജീവ് ഗാന്ധി, പി. കാർത്തി | ❤️പിആർഒ – ശബരി
Enna Vilai First Look Unveiled | Nimisha Sajayan & Karunas Lead Sajeev Pazhoor’s Pan-Indian Tamil Film
The first look of Enna Vilai, starring Nimisha Sajayan and Karunas, has been unveiled. Written and directed by National Award-winning filmmaker Sajeev Pazhoor, the pan-Indian Tamil family thriller is produced by Kalamaya Films.