ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച് ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്നു. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ആഗോള ഗ്രോസ് കളക്ഷൻ 1501 കോടി പിന്നിട്ട ചിത്രം, ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് കളക്ഷൻ നേടുന്ന ആദ്യ ചിത്രം എന്ന അപൂർവ്വ നേട്ടത്തിന് തൊട്ടരികിലാണ്.
രണ്ടാഴ്ചത്തെ കളക്ഷൻ റിപ്പോർട്ട്:
-
ആഗോള ഗ്രോസ് കളക്ഷൻ: 1501 കോടി രൂപ.
-
ഇന്ത്യയിലെ ആകെ ഗ്രോസ്: 1134 കോടി രൂപ.
-
ഇന്ത്യയിലെ നെറ്റ് കളക്ഷൻ: 961 കോടി രൂപ.
-
വിദേശ വിപണിയിലെ ഗ്രോസ്: 367 കോടി രൂപ.
🔥 1500 Crore Club Achieved!
Ranveer Singh’s Dhurandhar Revenge crosses ₹1501 crore worldwide in just two weeks.
India Net: ₹961 Cr
India Gross: ₹1134 Cr
Overseas: ₹367 Cr
Heading towards ₹1000 crore India net milestone.#Dhurandhar #RanveerSingh #1500CroreClub #BoxOffice pic.twitter.com/48FmIO0EBV— CinemaCafe™ Media (@cinemacafemedia) April 3, 2026
റെക്കോർഡുകളുടെ പെരുമഴ
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആഗോള ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിക്കൊപ്പം നിരവധി റെക്കോർഡുകളാണ് ‘ധുരന്ധർ പ്രതികാരം’ ഇതിനോടകം സ്വന്തമാക്കിയത്:
-
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബിൽ എത്തിയ ഇന്ത്യൻ ചിത്രം.
-
ഏറ്റവും വേഗത്തിൽ 100 കോടി മുതൽ 900 കോടി വരെ നെറ്റ് കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം.
-
വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം.
-
വെറും 10 ദിവസത്തിനുള്ളിൽ ‘ധുരന്ധർ പാർട്ട് 1’-ന്റെ വിദേശ കളക്ഷൻ മറികടന്നു.
രണ്ടാം വാരത്തിലെ പ്രവൃത്തിദിവസങ്ങളിലും ശക്തമായ നില തുടരുന്ന ചിത്രം മൂന്നാം വാരാന്ത്യം പൂർത്തിയാകുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് കളക്ഷൻ എന്ന അസാധാരണ നേട്ടം കൈവരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
❤️PRO: ശബരി
Dhurandhar Revenge Enters 1500 Crore Club | Ranveer Singh Creates Box Office History
Ranveer Singh’s Dhurandhar Revenge crosses 1500 crore worldwide in just two weeks. The film is nearing 1000 crore net collection in India and continues breaking major box office records.