ബോക്സ് ഓഫീസിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് രൺവീർ സിങ്-ആദിത്യ ധർ കൂട്ടുകെട്ടിന്റെ “ധുരന്ധർ പ്രതികാരം” കുതിപ്പ് തുടരുന്നു. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും കൈകോർത്ത ഈ ബ്രഹ്മാണ്ഡ ചിത്രം വെറും മൂന്ന് ആഴ്ചകൾ കൊണ്ട് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സമാനതകളില്ലാത്ത റെക്കോർഡുകളാണ് തകർത്തത്.
റെക്കോർഡുകളുടെ തമ്പുരാൻ
റിലീസ് ചെയ്ത് മൂന്നാം വാരാന്ത്യം പിന്നിടുമ്പോൾ, ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ചരിത്ര നേട്ടം ഈ സിനിമ കൈപ്പിടിയിലൊതുക്കി. നിലവിൽ 1622 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കലക്ഷൻ.
🔥 Box Office Storm Continues!
Dhurandhar Prathikaram crosses ₹1622 crore worldwide and becomes the first Indian film to hit ₹1000 crore net in India.
Ranveer Singh & Aditya Dhar deliver a historic blockbuster.#DhurandharPrathikaram #RanveerSingh #BoxOffice #IndianCinema🎬 pic.twitter.com/B1p3dvNXGf— CinemaCafe™ Media (@cinemacafemedia) April 6, 2026
പ്രധാന നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ:
-
ഇന്ത്യൻ നെറ്റ് കലക്ഷൻ: ₹1041 കോടി
-
ഇന്ത്യൻ ടോട്ടൽ ഗ്രോസ്: ₹1228 കോടി
-
ഓവർസീസ് കലക്ഷൻ: ₹394 കോടി
-
ആകെ ആഗോള കലക്ഷൻ: ₹1622 കോടി
കളക്ഷൻ ബ്രേക്ക് അപ്പ് (ഇന്ത്യൻ നെറ്റ്)
ആദ്യ ദിനം മുതൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ചിത്രം മൂന്നാം വാരത്തിലും മികച്ച ‘ഹോൾഡ്’ ആണ് നിലനിർത്തുന്നത്.
-
ഒന്നാം ആഴ്ച (8 ദിവസങ്ങൾ): ₹690 കോടി
-
രണ്ടാം ആഴ്ച: ₹271 കോടി
-
മൂന്നാം വാരാന്ത്യം (വെള്ളി, ശനി, ഞായർ): ₹80 കോടി
മൂന്നാം വാരത്തിലെ കണക്കുകൾ പരിശോധിച്ചാൽ, വെള്ളിയാഴ്ച 23 കോടിയും, ശനിയാഴ്ച 27 കോടിയും, ഞായറാഴ്ച 30 കോടിയുമാണ് ചിത്രം നേടിയത്.
ആഗോള വിപണിയിലെ വിസ്മയം
ഇന്ത്യക്ക് പുറത്തും “ധുരന്ധർ പ്രതികാരം” തരംഗമായി മാറിക്കഴിഞ്ഞു. വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളർ നേടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും, ജർമ്മനിയിൽ 1 മില്യൺ യൂറോ ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ ചിത്രമെന്ന റെക്കോർഡും ഈ ചിത്രം സ്വന്തമാക്കി.
ചിത്രം തകർത്ത പ്രധാന റെക്കോർഡുകൾ:
-
ഏറ്റവും ഉയർന്ന ഹിന്ദി ഓപ്പണിങ് ഡേ കലക്ഷൻ.
-
ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ സിനിമ.
-
ഇന്ത്യയിൽ 100 കോടി മുതൽ 1000 കോടി വരെ ഏറ്റവും വേഗത്തിൽ പിന്നിട്ട ചിത്രം.
-
വെറും 10 ദിവസത്തിനുള്ളിൽ ഇതിന്റെ ആദ്യ ഭാഗമായ ‘ധുരന്ധർ പാർട്ട് 1’-ന്റെ വിദേശ കലക്ഷനെ മറികടന്നു.
ഇന്ത്യൻ സിനിമയുടെ ആഗോള വ്യാപനം പുനർനിർവചിച്ചുകൊണ്ട്, ഒരു കൾട്ട് ക്ലാസിക് പദവിയിലേക്കാണ് “ധുരന്ധർ പ്രതികാരം” നടന്നുകയറുന്നത്.
❤️PRO: ശബരി
Dhurandhar Prathikaram Crosses 1600 Crore Worldwide | Ranveer Singh Blockbuster
Ranveer Singh’s Dhurandhar Prathikaram crosses ₹1600 crore worldwide. Directed by Aditya Dhar, the film becomes the first Indian movie to cross ₹1000 crore net in India.