മോഹൻലാൽ അവതാരകനായി എത്തുന്ന എൻഡെമോൾ ഷൈൻ ഇന്ത്യയുടെ ‘ബിഗ് ബോസ് മലയാളം’ ജിയോ ഹോട്ട്സ്റ്റാറിലെ മലയാളം വിഭാഗത്തിൽ നമ്പർ 1 സ്ഥാനം നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ എന്നിവിടങ്ങളിൽ ഷോയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പങ്കാളിത്തത്തിനിടെയാണ് പുതിയ റാങ്കിങ് നേട്ടം.
‘ബിഗ് ബോസ് മലയാള’ത്തെ ചുറ്റിപ്പറ്റിയുള്ള പ്രേക്ഷക താൽപര്യവും ചർച്ചകളും ശക്തമായി തുടരുന്നതാണ് ജിയോ ഹോട്ട്സ്റ്റാറിലെ പുതിയ റാങ്കിങ് പ്രതിഫലിപ്പിക്കുന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. ഓരോ എപ്പിസോഡിലെയും സംഭവവികാസങ്ങളും മത്സരാർത്ഥികളുടെ പ്രകടനങ്ങളും സോഷ്യൽ മീഡിയയിലും സജീവമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്.
മലയാളം റിയാലിറ്റി എന്റർടെയ്ൻമെന്റ് രംഗത്ത് ‘ബിഗ് ബോസ് മലയാള’ത്തിനുള്ള സ്വാധീനം കൂടുതൽ ശക്തമാക്കുന്നതാണ് ഒന്നാം സ്ഥാനമെന്നും അണിയറപ്രവർത്തകർ വിലയിരുത്തുന്നു. കേരളത്തിലെ പ്രേക്ഷകരുമായി ഷോ വർഷങ്ങളായി നിലനിർത്തുന്ന ബന്ധവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ സ്വീകാര്യതയും ഈ നേട്ടത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്.
ഇന്ത്യയിലെ ‘ബിഗ് ബോസ്’ ഫ്രാഞ്ചൈസി നിർമ്മിക്കുന്നത് ബനിജയ് ഏഷ്യയുടെ ഭാഗമായ എൻഡെമോൾ ഷൈൻ ഇന്ത്യയാണ്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഫോർമാറ്റിനെ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കും പ്രേക്ഷക വിഭാഗങ്ങളിലേക്കും എത്തിച്ചുകൊണ്ട് ബിഗ് ബോസിനെ രാജ്യത്തെ പ്രധാന മൾട്ടി-മാർക്കറ്റ് റിയാലിറ്റി എന്റർടെയ്ൻമെന്റ് ഫ്രാഞ്ചൈസുകളിലൊന്നായി സ്ഥാപിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ജിയോ ഹോട്ട്സ്റ്റാറിൽ വിവിധ ഭാഷകളിലെ ബിഗ് ബോസ് പതിപ്പുകൾ ഒന്നാം സ്ഥാനങ്ങളിൽ എത്തുന്നതായി നിർമ്മാതാക്കൾ അറിയിക്കുന്നു. ഇതോടൊപ്പം മലയാളം വിഭാഗത്തിൽ ‘ബിഗ് ബോസ് മലയാളം’ ഒന്നാം സ്ഥാനം നേടിയത് ഫ്രാഞ്ചൈസിന്റെ പാൻ-ഇന്ത്യൻ സാന്നിധ്യത്തിനൊപ്പം മലയാളി പ്രേക്ഷകർക്കിടയിലെ സ്വീകാര്യതയും അടിവരയിടുന്നതായാണ് വിലയിരുത്തൽ.
ഈ വർഷത്തെ മറ്റൊരു പ്രത്യേകതയാണ് ‘ബിഗ് ബോസ് സൗത്ത് കാർണിവൽ’. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള ബിഗ് ബോസ് പതിപ്പുകൾ ഒരേ ദിവസം ആരംഭിച്ചതിനൊപ്പം ഉദ്ഘാടന പരിപാടിയിൽ അതത് പതിപ്പുകളുടെ അവതാരകരും ഒരുമിച്ചെത്തി.
🔥 #BiggBossMalayalam is No. 1 on JioHotstar!
The Mohanlal-hosted reality show has secured the top spot in the platform’s Malayalam category, according to the makers.#Mohanlal #BiggBoss #JioHotstar #MalayalamEntertainment pic.twitter.com/PAfIV7NXiN
— CinemaCafe™ Media (@cinemacafemedia) September 10, 2026
മലയാളത്തിൽ മോഹൻലാൽ, തെലുങ്കിൽ നാഗാർജുന, കന്നഡയിൽ കിച്ച സുദീപ്, തമിഴിൽ വിജയ് സേതുപതി എന്നിവർ തങ്ങളുടെ ഷോകളിൽ നിന്ന് പരസ്പരം ആശംസകൾ നേർന്നത് ഉദ്ഘാടനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി. നാല് ഭാഷകളിലെ അവതാരകർ ഒരുമിച്ചെത്തിയ ഈ അവതരണം ബിഗ് ബോസ് ഫ്രാഞ്ചൈസിന്റെ ദക്ഷിണേന്ത്യൻ സാന്നിധ്യത്തെയും ‘സൗത്ത് കാർണിവൽ’ ആശയത്തെയും കൂടുതൽ ശ്രദ്ധേയമാക്കി.
Bigg Boss Malayalam Ranks No. 1 on JioHotstar; Mohanlal-Hosted Show Tops Malayalam Category
Mohanlal-hosted Bigg Boss Malayalam has secured the No. 1 position in the Malayalam category on JioHotstar, according to the makers, highlighting the reality show’s strong audience engagement.