കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ഒരുങ്ങി ബിജു മേനോൻ നായകനാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’. പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നർമ്മവും കുടുംബബന്ധങ്ങളും വികാരനിമിഷങ്ങളും ഒരുമിച്ച് ചേർന്ന ഒരു സമ്പൂർണ ഫാമിലി എന്റർടെയ്നറായാണ് ചിത്രം എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.
അവറാച്ചൻ എന്ന കഥാപാത്രമായി ബിജു മേനോൻ വീണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങൾക്കിടയിലെ രസകരമായ സംഭവവികാസങ്ങളും സാമൂഹിക ബന്ധങ്ങളും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രത്തിൽ, ബിജു മേനോന്റെ സ്ക്രീൻ പ്രസൻസും ടൈമിംഗും പ്രധാന ആകർഷണമായി മാറുന്നുണ്ട്. സോഷ്യൽ മീഡിയയിലും ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്.
നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ കൗതുകം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ടീസർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തുകയാണ്.
ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
🎬🔥 Biju Menon is back with another entertaining family drama!
The teaser of #AvarachanAndSons promises laughter, emotions, and memorable family moments. Directed by Thambi and presented by Magic Frames.
👨👩👧👦 A complete family entertainer loading!#BijuMenon #MalayalamCinema… pic.twitter.com/oPomI7CPFW
— CinemaCafe™ Media (@cinemacafemedia) July 3, 2026
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോന്റെ പ്രകടനം വീണ്ടും വലിയ ചർച്ചയാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
അണിയറ പ്രവർത്തകർ:
- അവതരണം: ലിസ്റ്റിൻ സ്റ്റീഫൻ (മാജിക് ഫ്രെയിംസ്)
- സംവിധാനം: തമ്പി
- തിരക്കഥ: ജോസഫ് വിജീഷ്, തമ്പി
- സഹനിർമ്മാണം: ജസ്റ്റിൻ സ്റ്റീഫൻ
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്
- ഛായാഗ്രഹണം: സജിത് പുരുഷൻ
- എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്
- സംഗീതം: സനൽ ദേവ്
- ലൈൻ പ്രൊഡ്യൂസർ: അഖിൽ യെശോധരൻ
- ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി
- വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
- മേക്കപ്പ്: റഷീദ് അഹമ്മദ്
- സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ
- സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ
- പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്
- ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ
- ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: ഓസ്റ്റിൻ എബ്രഹാം
- അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു
- സ്റ്റിൽസ്: ബിജിത് ധർമടം
- മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്
- ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്
- അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്
- വി.എഫ്.എക്സ്: പ്രോമിസ് സ്റ്റുഡിയോസ്
- പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്
- പി.ആർ.ഒ: പ്രതീഷ് ശേഖർ
ടീസർ: https://youtu.be/RYe6aOfmChs
Avarachan and Sons Teaser Out: Biju Menon Returns with a Complete Family Entertainer
The teaser of Biju Menon’s upcoming family entertainer Avarachan and Sons is out. Directed by Thambi and presented by Listin Stephen’s Magic Frames, the film promises humor, emotions, and heartwarming family moments.