മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ച് ബിജു മേനോൻ നായകനാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുടുംബബന്ധങ്ങൾ, നർമ്മം, സ്നേഹം, വികാരങ്ങൾ എന്നിവയെ ഒറ്റ ഫ്രെയിമിൽ കോർത്തിണക്കുന്ന പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പിയാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള സന്തോഷനിമിഷം സെൽഫിയായി അവതരിപ്പിച്ചിരിക്കുന്ന പോസ്റ്റർ, ഒരു ഹൃദയസ്പർശിയായ ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്ന സൂചന നൽകുന്നു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തിൽ നർമ്മത്തിനും ബന്ധങ്ങളുടെ ആത്മീയതയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്.
ബിജു മേനോന് പുറമെ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ അബ്ദുസമദ്, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
📸 The second-look poster of #AvarachanAndSons starring Biju Menon is out now!
Presented by Listin Stephen and directed by Thambi, the film promises a heartwarming mix of family emotions, humor, and love. ❤️🎬#BijuMenon #MalayalamCinema #MagicFrames #MovieUpdate #Mollywood pic.twitter.com/kHYM4JKwhE
— CinemaCafe™ Media (@cinemacafemedia) June 27, 2026
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഹാസ്യവും വികാരവും ഒരുപോലെ നിറഞ്ഞ ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാനഘട്ടത്തിലായിരിക്കുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
അണിയറ പ്രവർത്തകർ
അവതരണം: ലിസ്റ്റിൻ സ്റ്റീഫൻ
ബാനർ: മാജിക് ഫ്രെയിംസ്
സംവിധാനം: തമ്പി
തിരക്കഥ: ജോസഫ് വിജീഷ്, തമ്പി
സഹനിർമ്മാണം: ജസ്റ്റിൻ സ്റ്റീഫൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്
ഛായാഗ്രഹണം: സജിത് പുരുഷൻ
എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്
സംഗീതം: സനൽ ദേവ്
ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ
ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
മേക്കപ്പ്: റഷീദ് അഹമ്മദ്
സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ
സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ
പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ
ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: ഓസ്റ്റിൻ എബ്രഹാം
അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു
സ്റ്റിൽസ്: ബിജിത് ധർമടം
മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്
ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്
അഡ്വർടൈസിംഗ്: ബ്രിങ് ഫോർത്ത്
വി.എഫ്.എക്സ്: പ്രോമിസ് സ്റ്റുഡിയോസ്
പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്
❤️പി.ആർ.ഒ: പ്രതീഷ് ശേഖർ.
Avarachan and Sons Second Look Poster Released | Biju Menon’s Family Entertainer Gains Attention
The second-look poster of Biju Menon’s upcoming family entertainer Avarachan and Sons has been unveiled. Presented by Listin Stephen and directed by debutant Thambi, the film promises a heartwarming blend of family bonds, humor, and emotions.