പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘സർക്കസ്’ എന്ന ഗാനത്തിലൂടെയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജ് വീണ്ടും ഗായികയായി ശ്രദ്ധ നേടുന്നത്.
“പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താൽപര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു…” എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് സെബാ ടോമിയാണ്. ഇതിന് മുമ്പ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എമ്പുരാൻ’ എന്ന ചിത്രത്തിലും അലംകൃത ശബ്ദം നൽകിയിരുന്നു.
മമ്മൂട്ടി നായകനായ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’, പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എക്സ്പെരിമെന്റ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവരാണ് നിർമ്മാതാക്കൾ.
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പാർവതി അവതരിപ്പിക്കുന്ന മീരയും അവരുടെ രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ജീവിതത്തിലേക്ക് ഒരു ബാങ്ക് കവർച്ച അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ് കഥയുടെ പ്രമേയം. ഒരു ബാങ്ക് കവർച്ചയ്ക്ക് രാജീവൻ അബദ്ധത്തിൽ സാക്ഷിയാകുന്നതും തുടർന്ന് കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
🎵 “Circus” is here!
Alankrita Menon Prithviraj lends her voice to the latest song from #INobody, winning hearts with her charming performance.
🎬 Starring #PrithvirajSukumaran & #Parvathy
🎵 Music by #JakesBejoy
🎥 Directed by #NissamBasheer#CircusSong #AlankritaPrithviraj… pic.twitter.com/VcbHEZ6anO— CinemaCafe™ Media (@cinemacafemedia) July 10, 2026
‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഐ നോബഡി. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. വ്യത്യസ്തമായ മേക്കിംഗും ശക്തമായ അവതരണ ശൈലിയും ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടിക്കൊടുക്കുന്നത്.
ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ. യു., ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സർക്കസ് ഗാനം:
https://www.youtube.com/watch?v=9NXcBEV2qlU
അണിയറ പ്രവർത്തകർ
സംവിധാനം: നിസാം ബഷീർ
രചന: സമീർ അബ്ദുൾ
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: റമീസ് എം.ബി
പ്രൊഡക്ഷൻ ഡിസൈൻ: അർഷാദ് നാക്കോത്ത്
മേക്കപ്പ്: റോണക്സ് സേവിയർ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ
ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം
സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
വി.എഫ്.എക്സ്: ലവാ കുശ
മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്
ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ വി
കളറിസ്റ്റ്: സുരേഷ് രവി
സ്റ്റിൽസ്: രോഹിത് കെ. സുരേഷ്
ഡിസൈൻസ്: യെല്ലോ ടൂത്ത്
ടീസർ എഡിറ്റ്: ബ്ലെസ് തോമസ്
അലംകൃതയുടെ മധുര ശബ്ദവും ജേക്സ് ബിജോയുടെ സംഗീതവും ചേർന്ന ‘സർക്കസ്’ ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
Alankrita Prithviraj Voices Circus Song from I, Nobody | New Video Song Released
Alankrita Menon Prithviraj lends her voice to Circus, the latest song from Prithviraj Sukumaran and Parvathy’s I, Nobody. Composed by Jakes Bejoy, the track is now out and winning hearts.