സൂപ്പർതാരം രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം വലിയ തുകയ്ക്കാണ് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടും എത്തുന്നു. ആദ്യ ‘ജയിലറി’ന്റെ കഥാലോകവും കഥാപാത്രങ്ങളും വികസിപ്പിച്ചാണ് രണ്ടാം ഭാഗം ഒരുക്കുന്നത്.
ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിലെത്തിയ മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരുടെ സാന്നിധ്യത്തിനൊപ്പം പുതിയ ചില താരങ്ങളും രണ്ടാം ഭാഗത്തിന്റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ഇവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകൾ നേരത്തെ പുറത്തുവന്ന് ശ്രദ്ധ നേടിയിരുന്നു.
ആദ്യ ചിത്രത്തിലെ പരിചിത കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും ഒരുമിപ്പിച്ചാണ് ‘ജയിലർ 2’ന്റെ കഥാലോകം വികസിപ്പിക്കുന്നത്. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യന്റെ തിരിച്ചുവരവും പുതിയ കഥാപാത്രങ്ങളുമായുള്ള കൂടിച്ചേരലും രണ്ടാം ഭാഗത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായാണ് അവതരിപ്പിക്കുന്നത്.
ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് ‘ജയിലർ 2’ന്റെയും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. ചിത്രത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങിയ ‘അല്ല ബോലലോ’ എന്ന ഗാനം സോഷ്യൽ മീഡിയയിലും മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ശ്രദ്ധ നേടിയിരുന്നു. മലയാളി താരം ഷംന കാസിമിന്റെ നൃത്തവും ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ആർ. നിർമ്മൽ കൈകാര്യം ചെയ്യുന്നു. കേരളത്തിലെ വിതരണ പ്രവർത്തനങ്ങളിൽ ഡ്രീം ബിഗ് ഫിലിംസ് ഡിസ്ട്രിബ്യൂഷൻ പാർട്ണറായും പ്രവർത്തിക്കുന്നു.
🔥 #Jailer2 arrives October 15!
Rajinikanth returns as Muthuvel Pandian in Nelson Dilipkumar’s much-awaited sequel.
🎬 Sree Gokulam Movies will distribute the film in Kerala & Karnataka, with Dream Big Films as Kerala distribution partner.#Rajinikanth #NelsonDilipkumar pic.twitter.com/3aiDPA7a5s— CinemaCafe™ Media (@cinemacafemedia) September 25, 2026
ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ നെൽസൺ ദിലീപ്കുമാറും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – നെൽസൺ ദിലീപ്കുമാർ; നിർമ്മാണം – കലാനിധി മാരൻ; ബാനർ – സൺ പിക്ചേഴ്സ്; ഛായാഗ്രഹണം – വിജയ് കാർത്തിക് കണ്ണൻ; എഡിറ്റിങ് – ആർ. നിർമ്മൽ; സംഗീതം – അനിരുദ്ധ് രവിചന്ദർ; കേരളം, കർണാടക വിതരണം – ശ്രീ ഗോകുലം മൂവീസ്; കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഡ്രീം ബിഗ് ഫിലിംസ്; ❤️ പി.ആർ.ഒ – ശബരി.
Rajinikanth’s Jailer 2 Releases October 15; Sree Gokulam Movies to Distribute in Kerala & Karnataka
Rajinikanth and Nelson Dilipkumar’s Jailer 2 will release worldwide on October 15, 2026. Sree Gokulam Movies will distribute the Sun Pictures production in Kerala and Karnataka.