നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി സുന്ദർ സി രചനയും സംവിധാനവും നിർവഹിക്കുന്ന ‘മഹാശക്തി’ നവംബർ 6ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. ‘മൂക്കുത്തി അമ്മൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തുന്ന സിനിമയുടെ റിലീസ് തീയതി പുതിയ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ പ്രഖ്യാപിച്ചത്.
ഭക്തിയും നർമവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും സമന്വയിപ്പിച്ചായിരുന്നു ‘മൂക്കുത്തി അമ്മൻ’ പ്രേക്ഷകരിലേക്ക് എത്തിയത്. അതിന്റെ തുടർച്ചയായ ‘മഹാശക്തി’ കൂടുതൽ വലിയ കാൻവാസിലാണ് ഒരുക്കുന്നത്. വിശാലമായ സെറ്റുകളും വമ്പൻ ദൃശ്യങ്ങളും ഭക്തിയും നിഗൂഢതയും മാസ് എന്റർടെയ്ൻമെന്റ് ഘടകങ്ങളും ചേർന്ന സിനിമാനുഭവമാണ് രണ്ടാം ഭാഗത്തിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
നയൻതാരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
സുന്ദർ സിയുടെ എന്റർടെയ്ൻമെന്റ് ശൈലിക്കൊപ്പം ഫാന്റസിയും ഭക്തിയും നിഗൂഢതയും ചേർത്താണ് ‘മഹാശക്തി’യുടെ കഥാലോകം ഒരുക്കിയിരിക്കുന്നത്. പുതിയ ടീസറും ചിത്രത്തിന്റെ വലിയ ദൃശ്യവ്യാപ്തിയിലേക്കും നയൻതാരയുടെ ശക്തമായ കഥാപാത്രത്തിലേക്കും സൂചന നൽകുന്നു.
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. ഹിപ്പ്ഹോപ്പ് തമിഴയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
🔥 #Mahashakti teaser is OUT NOW!
Nayanthara returns to the world of Mookuthi Amman in Sundar C’s grand fantasy devotional entertainer, packed with mystery and spectacle.
🎬 In theatres November 6, 2026.#Nayanthara #MookuthiAmman2 #SundarC pic.twitter.com/1y9mGj703T
— CinemaCafe™ Media (@cinemacafemedia) September 14, 2026
നയൻതാരയും സുന്ദർ സിയും ഒന്നിക്കുന്ന വമ്പൻ പ്രോജക്ട് എന്നതിനൊപ്പം ‘മൂക്കുത്തി അമ്മൻ’ ലോകത്തിന്റെ തുടർച്ച എന്ന നിലയിലും ‘മഹാശക്തി’ ശ്രദ്ധ നേടുകയാണ്. ദീപാവലി സീസൺ ലക്ഷ്യമിട്ട് നവംബർ 6ന് ചിത്രം തിയറ്ററുകളിലെത്തും.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – സുന്ദർ സി; നിർമ്മാണം – ഡോ. ഇഷാരി കെ. ഗണേഷ്; ബാനർ – വേൽസ് ഫിലിംസ് ഇന്റർനാഷണൽ; സഹനിർമ്മാതാക്കൾ – ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ; സംഗീതം – ഹിപ്പ്ഹോപ്പ് തമിഴ; പി.ആർ.ഒ ❤️ പ്രതീഷ് ശേഖർ.
Nayanthara’s Mahashakti Teaser Out; Mookuthi Amman 2 to Release on November 6
The teaser of Nayanthara’s Mahashakti, the sequel to Mookuthi Amman, is out now. Written and directed by Sundar C, the fantasy devotional entertainer releases in theatres on November 6, 2026.