ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രെഡിറ്റ് സ്കോർ’ ടീസർ പുറത്തിറങ്ങി. ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രം ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് ആണ് നിർമ്മിക്കുന്നത്. ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
“എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്” എന്ന ടാഗ് ലൈനോടെയാണ് ‘ക്രെഡിറ്റ് സ്കോർ’ പ്രേക്ഷകരിലേക്ക് എത്തുന്നത്. സാമ്പത്തിക പ്രതിസന്ധികളും അതിജീവനവും പ്രമേയമാകുന്ന ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ത്രില്ലറിന്റെയും ഡ്രാമയുടെയും സ്വഭാവം ഒരുപോലെ നിലനിർത്തുന്ന കഥപറച്ചിലായിരിക്കും ചിത്രത്തിന്റേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
സാമ്പത്തിക വിഷയങ്ങളെ സർവൈവൽ ത്രില്ലറിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമകൾ മലയാളത്തിൽ അധികം കണ്ടിട്ടില്ലെന്നതും ‘ക്രെഡിറ്റ് സ്കോർ’ ഉയർത്തുന്ന കൗതുകമാണ്. സാധാരണക്കാരുടെ ജീവിതവുമായി അടുത്തുനിൽക്കുന്ന സാമ്പത്തിക യാഥാർഥ്യങ്ങളെ സിനിമ എങ്ങനെ സമീപിക്കുമെന്നതിലേക്കും ടീസർ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ പ്രമോദ് ഉപ്പ്, ജാസിം ചൂരൽ, നിഖിൽ, ലെന തുടങ്ങിയവരുടെ സാന്നിധ്യവും ടീസറിൽ ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ശ്രീനാഥ് ഭാസിക്കൊപ്പം വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, കുടശ്ശനാട് കനകം, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് വിതരണം നിർവഹിക്കുമ്പോൾ സിനിപോളിസാണ് ഓൾ ഇന്ത്യ റിലീസ് കൈകാര്യം ചെയ്യുന്നത്. 2026ൽ തന്നെ ചിത്രം തിയറ്ററുകളിലെത്തും. റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പ്രഖ്യാപിക്കും.
💳 #CreditScore teaser is OUT NOW!
Sreenath Bhasi leads the new financial survival thriller, directed by Shashidhara K.M. with the tagline “A True Story of Millions.”
🎬 Kerala release by Wayfarer Films.#SreenathBhasi #WayfarerFilms pic.twitter.com/oQO9p97nqI
— CinemaCafe™ Media (@cinemacafemedia) September 3, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ശശിധര കെ.എം.; നിർമ്മാണം – വിവേകാനന്ദ എസ്; സഹനിർമ്മാണം – ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു; ബാനർ – ഇഎഫ്ജി പ്രൊഡക്ഷൻസ്; ഛായാഗ്രഹണം – പ്രദീപ് നായർ; എഡിറ്റിംഗ് – ജെ.കെ.; സംഗീതം – പി.എസ്. ജയഹരി; കോ-ഡയറക്ടർ – സാംജി എം. ആന്റണി; സംഭാഷണം – അർജുൻ ടി.എസ്.; കലാസംവിധാനം – ത്യാഗു തവനൂർ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി; റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ; വരികൾ – വിനായക് ശശികുമാർ; സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ; സൗണ്ട് എഫക്ട്സ് – ധീരജ്; മേക്കപ്പ് – പ്രദീപ് വിതുര; വസ്ത്രാലങ്കാരം – ബുസി ബേബി ജോൺ; ആക്ഷൻ – മാഫിയ ശശി; പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്.; VFX – ഡോട്ട് VFX; DI – രമേഷ് അയ്യർ; പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്; ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ; ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ., ശ്രീരാജ് ശ്യാമ ശേഖർ; അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ; പബ്ലിസിറ്റി ഡിസൈൻ – മാമിജോ; വേഫെറർ ഫിലിംസ് ഹെഡ് – ദേവദേവൻ; ഓഡിയോ – സീ മ്യൂസിക്; ഓൾ ഇന്ത്യ റിലീസ് – സിനിപോളിസ്; മാർക്കറ്റിംഗ് കൺസൾട്ടന്റ് – ശിവകുമാർ രാഘവ്; ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ; ❤️ പി.ആർ.ഒ – ശബരി.
Credit Score Teaser Out: Sreenath Bhasi Leads Financial Survival Thriller
The teaser of Sreenath Bhasi’s Credit Score is out now. Directed by Shashidhara K.M., the financial survival thriller will be distributed in Kerala by Dulquer Salmaan’s Wayfarer Films.