ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ **‘ഐ ആം ഗെയിം’**ലെ രണ്ടാം ഗാനം ‘ലൂസർ’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ തന്നെയാണ്. സുഹൈൽ കോയയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. കെ. ബാലസാരംഗൻ, ജേക്സ് ബിജോയ് എന്നിവരും ഗാനത്തിൽ പിന്നണി ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്.
സ്റ്റൈലിഷ് അവതരണവും ത്രസിപ്പിക്കുന്ന ഈണവും ചേർന്നാണ് ‘ലൂസർ’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡും ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്റ്റൈലിഷ് സ്വഭാവവും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഗാനത്തിന്റെ അവതരണം. യുവപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള എനർജറ്റിക് മ്യൂസിക്കൽ ട്രീറ്റായാണ് ഗാനം എത്തിയിരിക്കുന്നത്. ദുൽഖർ തന്നെ ഗാനം ആലപിച്ചിരിക്കുന്നതും ‘ലൂസറി’ന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്.
2026 സെപ്റ്റംബർ 3ന് ‘ഐ ആം ഗെയിം’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായാണ് ഒരുങ്ങുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും പ്രീ റിലീസ് ഇവന്റും ഓഗസ്റ്റ് 29ന് വൈകുന്നേരം 6 മണി മുതൽ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും ആദ്യ ഗാനമായ **‘മഴവില്ലായേ’**യ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധ നേടി. വമ്പൻ ദൃശ്യങ്ങൾ, ത്രസിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങൾ എന്നിവയിലൂടെ വലിയൊരു തിയറ്റർ അനുഭവമാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്. അതിന് പിന്നാലെ എത്തിയ ‘ലൂസർ’ ചിത്രത്തിന്റെ സ്റ്റൈലിഷ് സ്വഭാവത്തിന് കൂടുതൽ കരുത്തേകുകയാണ്.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സീ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണ്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ **‘ലോക’**യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. നഹാസ് ഹിദായത്തിന്റെ സംവിധാനവും ദുൽഖർ സൽമാന്റെ സ്റ്റൈലിഷ് അവതരണവും ജേക്സ് ബിജോയിയുടെ സംഗീതവും അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷനും ചേർന്ന് വമ്പൻ ഫാന്റസി-ആക്ഷൻ തിയറ്റർ അനുഭവമാണ് ചിത്രം ലക്ഷ്യമിടുന്നത്.
🎶 Dulquer Salmaan turns singer for #Loser! 🔥
The second song from #ImGame, composed by Jakes Bejoy with lyrics by Suhail Koya, is out now in Malayalam, Tamil, Telugu, Hindi & Kannada.#DulquerSalmaan #JakesBejoy #NahasHidayath #WayfarerFilms #MalayalamCinema pic.twitter.com/TQBRUdhHue
— CinemaCafe™ Media (@cinemacafemedia) August 27, 2026
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; ❤️ പി.ആർ.ഒ – ശബരി.
Dulquer Salmaan Sings ‘Loser’ from I’m Game | Releases September 3
Dulquer Salmaan turns singer for ‘Loser’, the second song from I’m Game. Composed by Jakes Bejoy, the fantasy action thriller releases worldwide on September 3, 2026.