ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘മഴവില്ലായേ’ യൂട്യൂബിൽ 10 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പ്രണയഗാനം സോഷ്യൽ മീഡിയയിലും തരംഗമായി മുന്നേറുകയാണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ 2026 സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അർമാൻ മാലിക് ആലപിച്ച ‘മഴവില്ലായേ’യുടെ വരികൾ രചിച്ചത് ഷർഫുവാണ്. ദുൽഖർ സൽമാനും കായദു ലോഹറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും പുറത്തിറങ്ങിയതോടെ ഗാനത്തിന് പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധ ലഭിച്ചിട്ടുണ്ട്. സീ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്ലർ വലിയൊരു തിയേറ്റർ അനുഭവമാണ് ചിത്രം ഒരുക്കുന്നതെന്ന സൂചന നൽകിയിരുന്നു.
സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മെഗാ മാസ് ലുക്കിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രം കൂടിയാണ്.
ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ജേക്സ് ബിജോയിയുടെ സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളാകുമെന്ന പ്രതീക്ഷയാണ് ഇതുവരെ പുറത്തിറങ്ങിയ ട്രെയ്ലറും ഗാനവും നൽകുന്നത്.
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
🌈 ‘Mazhavillaye’ crosses 10 MILLION+ YouTube views! 🎶
Dulquer Salmaan & Kayadu Lohar’s romantic track from #ImGame continues to trend. 🔥
🌍 Worldwide Release: September 3#Mazhavillaye #DulquerSalmaan #KayaduLohar #JakesBejoy #ArmaanMalik #MalayalamCinema pic.twitter.com/70zm74GUgo
— CinemaCafe™ Media (@cinemacafemedia) August 18, 2026
ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ, ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് (എഗ്വൈറ്റ്), പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ് – എസ്.ബി.കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ – ശബരി.
Mazhavillaye Crosses 10 Million Views; Dulquer Salmaan’s I’m Game Releases September 3
Dulquer Salmaan and Kayadu Lohar’s Mazhavillaye from I’m Game crosses 10 million YouTube views. The Nahas Hidhayath film releases worldwide on September 3, 2026.