പൃഥ്വിരാജ് സുകുമാരൻ–വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഖലീഫ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായതോടെ U/A 16+ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഏഴ് മാസം മുൻപ് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനൊപ്പം തന്നെ ‘ഖലീഫ’യുടെ റിലീസ് തീയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിച്ച അതേ തീയതിയിൽ തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കാൻ സാധിച്ചുവെന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച ‘ഖലീഫ’യുടെ ഷൂട്ടിങ്ങും നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കിയിരുന്നു. ചിത്രീകരണത്തിന് പിന്നാലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അതിവേഗം പൂർത്തിയാക്കിയാണ് ടീം നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതി നിലനിർത്തിയത്. വമ്പൻ ബജറ്റിലും വലിയ താരനിരയിലും വിവിധ ലൊക്കേഷനുകളിലുമായി ഒരുക്കിയ ചിത്രമായിട്ടും മുൻകൂട്ടി പ്രഖ്യാപിച്ച റിലീസ് പ്ലാൻ കൃത്യമായി പാലിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു.
റിലീസ് തീയതികളിൽ മാറ്റം വരുന്നത് സിനിമാ മേഖലയിൽ പതിവാകുന്ന സാഹചര്യത്തിൽ, മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച തീയതിയിൽ തന്നെ ‘ഖലീഫ’ പ്രേക്ഷകരിലേക്ക് എത്തുന്നത് ചിത്രത്തിന്റെ ആസൂത്രണ മികവിനെയും അണിയറ പ്രവർത്തകരുടെ കൃത്യമായ പ്രവർത്തനത്തെയും അടയാളപ്പെടുത്തുന്നു. സെൻസറിങ് കൂടി പൂർത്തിയായതോടെ ഇനി ആരാധകർ കാത്തിരിക്കുന്നത് ചിത്രത്തിന്റെ ട്രെയ്ലറിനായാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു എബ്രഹാം ആണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
🔥 #Khalifa is locked and ready for August 20!#PrithvirajSukumaran–#Vysakh’s big-budget entertainer has completed censoring with a U/A 16+ certificate. 🎬
The film arrives on the exact release date announced 7 months ago — and the TRAILER is coming soon! 👀🔥#Prithviraj… pic.twitter.com/l8UmdePLnF
— CinemaCafe™ Media (@cinemacafemedia) August 14, 2026
തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. **‘മാമ്പറയ്ക്കൽ അഹമ്മദ് അലി’**യായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ‘ഖലീഫ’യിലെ ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക സ്വീകാര്യത നേടി ട്രെൻഡിങ്ങായി തുടരുകയും ചെയ്യുന്നു. ഗാനങ്ങൾക്ക് പിന്നാലെ എത്തുന്ന ട്രെയ്ലർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തുമെന്നാണ് ആരാധകരുടെ കാത്തിരിപ്പ്.
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ജോമോൻ ടി. ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ് – സിനറ്റ് സേവ്യർ.
Khalifa Censoring Completed with U/A 16+ Certificate; Prithviraj–Vysakh Film Set for August 20 Release
Prithviraj Sukumaran and Vysakh’s Khalifa completes censoring with a U/A 16+ certificate. The film will release worldwide on August 20, 2026, as announced seven months ago, with the trailer coming soon.