ഫഹദ് ഫാസിൽ നായകനാകുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന ചിത്രത്തിലെ ‘കേക്ക് യു വാക്ക് യു’ ഗാനത്തിന്റെ ലോഞ്ച് കൊച്ചിയിൽ ആവേശകരമായി നടന്നു. സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികളുടെ നിറഞ്ഞ കരഘോഷത്തിനിടയിൽ ഫഹദ് ഫാസിലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്നാണ് ഗാനം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
ഗാനത്തിനൊപ്പം ഫഹദ് ഫാസിലും സാറാ പലേക്കറും സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ചതോടെ ഓഡിറ്റോറിയം ആവേശത്തിലായി. നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ താരങ്ങളുടെ നൃത്തം വലിയ ആഘോഷമായി മാറി.
ഇതിന് പിന്നാലെ സംഗീതപ്രേമികൾക്കായി മറ്റൊരു സർപ്രൈസും അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ കാല ഭൈരവയും റാപ്പർ ശരത്തും ചേർന്ന് ‘കേക്ക് യു വാക്ക് യു’ വേദിയിൽ തത്സമയം അവതരിപ്പിച്ചു. തുടർന്ന് ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും കേക്ക് കട്ടിങ്ങും ചടങ്ങിന്റെ ഭാഗമായി നടന്നു.
കൊച്ചിയിൽ നടന്ന സോങ് ലോഞ്ചിൽ ഫഹദ് ഫാസിലിനൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറാ പലേക്കർ, സംവിധായകൻ ശശാങ്ക് യെലേട്ടി, നിർമ്മാതാവ് എസ്. എസ്. കാർത്തികേയ, സംഗീത സംവിധായകൻ കാല ഭൈരവ, റാപ്പർ ശരത് എന്നിവരും പങ്കെടുത്തു. എസ്. എസ്. രാജമൗലിയുടെ ഭാര്യ രമ രാജമൗലി ചടങ്ങിലെ സർപ്രൈസ് സാന്നിധ്യമായി എത്തുകയും ചെയ്തു.
🔥 #CakeUWalkU takes over Kochi!#FahadhFaasil and #SaraPalekar joined students on the dance floor as the new song from #DontTroubleTheTrouble was launched at St. Teresa’s College. 🎶💃
🎵 Live performance by #KaalaBhairava & #Sharath
🎬 Presented by #SSRajamouli
🌍 In cinemas… pic.twitter.com/POeKGuAw2r— CinemaCafe™ Media (@cinemacafemedia) August 11, 2026
എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ നിർമ്മിക്കുന്നത് എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ്. ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയ വർക്ക്സിന്റെ സഹകരണത്തോടെയുമാണ് ചിത്രം ഒരുങ്ങുന്നത്.
ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലെ എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, വ്യക്തിപരമായി തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്നും ഫഹദ് ഫാസിൽ ചടങ്ങിൽ പറഞ്ഞു.
സെപ്റ്റംബറിൽ ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.
❤️പി.ആർ.ഒ: പ്രതീഷ് ശേഖർ
Fahadh Faasil’s Don’t Trouble the Trouble Song ‘Cake-U Walk-U’ Launched in Kochi with Grand Celebration
Fahadh Faasil’s Don’t Trouble the Trouble launched its song ‘Cake-U Walk-U’ at a grand event in Kochi. Fahadh Faasil and Sara Palekar joined students for a lively performance, while Kaala Bhairava and rapper Sharath performed the song live.