ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. പ്രേക്ഷകർക്കൊപ്പം നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം, റിലീസ് ദിനം മുതൽ തീയേറ്ററുകളിൽ ആവേശം സൃഷ്ടിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് റിലീസ് ചെയ്തത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
സംവിധായകനെന്ന നിലയിൽ വമ്പൻ വിജയങ്ങൾ നേടിയ ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഡിസി’ക്കുണ്ട്. വാമിക ഗബ്ബി നായികയായെത്തുന്ന ചിത്രത്തിന് കേരളത്തിലും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് യുവ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന സിനിമയായി ‘ഡിസി’ മാറിയിരിക്കുകയാണ്.
തീപാറുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗൺ ഫൈറ്റുകളും, അതിശക്തമായ സംഘട്ടന രംഗങ്ങളും, രക്തം ചിന്തുന്ന വയലൻസ് സീക്വൻസുകളും ചേർന്ന് വ്യത്യസ്തമായ ഒരു ഗ്യാങ്സ്റ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി മാറുന്നത് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. ഓരോ ആക്ഷൻ രംഗത്തിന്റെയും തീവ്രത വർധിപ്പിക്കുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.
ആക്ഷൻ, പ്രണയം, വൈകാരികത എന്നിവ സമന്വയിപ്പിച്ച ഗ്യാങ്സ്റ്റർ ഡ്രാമയായ ‘ഡിസി’ ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നേറുന്നതായാണ് പൊതുവേയുള്ള അഭിപ്രായം. തീയേറ്ററുകളെ ആവേശത്തിലാഴ്ത്തുന്ന നിരവധി മാസ് നിമിഷങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.
🔥 #DC is roaring in theatres with outstanding audience response!#LokeshKanagaraj makes a powerful acting debut in #ArunMatheswaran's action-packed gangster drama, backed by a sensational score from #AnirudhRavichander.
Released in Kerala by #SreeGokulamMovies, the film is… pic.twitter.com/2SUGCoACrl
— CinemaCafe™ Media (@cinemacafemedia) August 8, 2026
ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് എത്തുന്നത്. ചന്ദ്ര എന്ന കഥാപാത്രത്തെ വാമിക ഗബ്ബി അവതരിപ്പിക്കുന്നു. ‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അണിയറ പ്രവർത്തകർ
അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ
സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്
ഛായാഗ്രഹണം: മുകേഷ് ജി
ചിത്രസംയോജനം: ജി.കെ. പ്രസന്ന
അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം
കലാസംവിധാനം: കണ്ണൻ എസ്
സ്റ്റണ്ട്: പി.സി. സ്റ്റണ്ട്സ്
വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ
കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം
ചമയം: വിനോദ് സുകുമാരൻ
സ്റ്റിൽസ്: അമീർ
ശബ്ദലേഖനം: സിങ്ക് സിനിമാസ്
ഓഡിയോഗ്രാഫി: വിനയ് ശ്രീധർ
അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്)
കളറിസ്റ്റ്: രംഗ
വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി
പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ
പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ
❤️പി.ആർ.ഒ: ശബരി
Lokesh Kanagaraj’s DC Wins Strong Reviews | Arun Matheswaran’s Action Thriller Roars in Theatres
DC, starring Lokesh Kanagaraj in his acting debut and directed by Arun Matheswaran, is receiving an excellent response from audiences and critics. Released in Kerala by Sree Gokulam Movies, the action-packed gangster drama features music by Anirudh Ravichander.