വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ‘ഖലീഫ’ റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നു. ചിത്രത്തിലെ പ്രണയഗാനമായ ‘അസലായവളേ’ വൻ സ്വീകാര്യത നേടി ട്രെൻഡിങ്ങിൽ മുന്നേറുന്നതിനൊപ്പം, പൃഥ്വിരാജിന്റെ നായികയായി എത്തുന്ന മാളവിക ശർമ്മയുടെ മലയാള അരങ്ങേറ്റവും സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്.
ജേക്സ് ബിജോയ് സംഗീതം നൽകിയ ‘അസലായവളേ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിലൂടെയാണ് മാളവിക ശർമ്മയെ പ്രേക്ഷകർക്ക് ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. മുത്തു വരികൾ രചിച്ച ഗാനത്തിന് സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം 3 മില്യണിലധികം യൂട്യൂബ് കാഴ്ചക്കാരെ നേടിയ ഗാനം സോഷ്യൽ മീഡിയ റീലുകളിലും വൻ തരംഗം സൃഷ്ടിക്കുകയാണ്. ഇതിനോടകം പതിനായിരത്തിലധികം റീലുകൾ ഗാനത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയപ്പോൾ, സ്പോട്ടിഫൈയിലും പ്രതിദിനം ലക്ഷത്തിലധികം സ്ട്രീമുകൾ സ്വന്തമാക്കുകയാണ് ഈ പ്രണയഗാനം.
2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്ന *’ഖലീഫ’*യിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന അതിഥി കഥാപാത്രത്തെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അവതരിപ്പിക്കുന്നു. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന രണ്ടാം ഭാഗവും പിന്നീട് എത്തുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
2018-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം **’നേല ടിക്കറ്റ്’**ലൂടെയാണ് മാളവിക ശർമ്മ അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ‘കോഫി വിത്ത് കാതൽ’, ‘ഹരോം ഹര’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, **’ഖലീഫ’**യിലൂടെ ആദ്യമായി മലയാള സിനിമയിലേക്കും എത്തുകയാണ്. അഭിനേത്രി മാത്രമല്ല, ഒരു അഭിഭാഷക കൂടിയാണ് മാളവിക ശർമ്മ.
ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ഖലീഫ’ ജിനു ഇന്നോവേഷൻസ് ബാനറിൽ ജിനു വി. എബ്രഹാം നിർമ്മിക്കുന്നു. സൂരജ് കുമാർ, ശ്രീലാൽ ശൂലപാണി, സിജോ സെബാസ്റ്റ്യൻ എന്നിവർ സഹനിർമ്മാതാക്കളാണ്.
**’പോക്കിരിരാജ’**യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമായ *’ഖലീഫ’*യുടെ ചിത്രീകരണം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായി പൂർത്തിയാക്കി. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും കൈകോർക്കുന്ന ചിത്രം കൂടിയാണ് ഇത്.
❤️ #Asalayavale is trending big!
The romantic song from #Khalifa has crossed 3 Million+ YouTube views and continues to dominate social media.
✨ Introducing #MalavikaSharma in her Malayalam debut opposite #PrithvirajSukumaran.
🌍 Worldwide Onam Release: 20 August 2026#Vysakh… pic.twitter.com/usEysTM8yt
— CinemaCafe™ Media (@cinemacafemedia) July 31, 2026
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന മാസ് ആക്ഷൻ എന്റർടെയ്നറായാണ് ‘ഖലീഫ’ ഒരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സും ഗാനങ്ങളും ട്രെയ്ലറിന് മുന്നോടിയായി ചിത്രത്തോടുള്ള പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: വൈശാഖ്
തിരക്കഥ: ജിനു എബ്രഹാം
നിർമ്മാണം: ജിനു വി. എബ്രഹാം (Jinu Innovations)
സഹനിർമ്മാതാക്കൾ: സൂരജ് കുമാർ, ശ്രീലാൽ ശൂലപാണി, സിജോ സെബാസ്റ്റ്യൻ
ഛായാഗ്രഹണം: ജോമോൻ ടി. ജോൺ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ്
ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ
കോ-ഡയറക്ടർ: സുരേഷ് ദിവാകർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്
കോസ്റ്റ്യൂംസ്: മഷർ ഹംസ
കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്
മേക്കപ്പ്: അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം
ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ
കളറിസ്റ്റ്: ശ്രീക് വാര്യർ
പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ
ഡി.ഐ: കളർ പ്ലാനറ്റ്
വി.എഫ്.എക്സ്: പ്രശാന്ത് നായർ (3DS)
പ്രൊമോഷൻസ് & മാർക്കറ്റിംഗ്: വിപിൻ കുമാർ പൊഫാറ്റിയോ
സ്റ്റിൽസ്: സിനറ്റ് സേവ്യർ
❤️പി.ആർ.ഒ: ശബരി
Asalayavale Trends Big Ahead of Khalifa Release | Malavika Sharma Makes Malayalam Debut Opposite Prithviraj
The romantic song Asalayavale from Khalifa is trending across social media with millions of views and streams. The film also marks Malavika Sharma’s Malayalam debut opposite Prithviraj Sukumaran ahead of its worldwide Onam release on 20 August 2026.