സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തുന്ന അരുൺ മാതേശ്വരൻ ചിത്രം *’ഡിസി’*യുടെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറങ്ങി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 7ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തും. കേരളത്തിലും കർണാടകയിലും ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ്. ഡ്രീം ബിഗ് ഫിലിംസ് കേരള-കർണാടക വിതരണ പങ്കാളികളാണ്.
ലോകേഷ് കനകരാജിന്റെ അഭിനയ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയോടെ എത്തുന്ന ‘ഡിസി’ ഒരു സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. ട്രെയ്ലർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ ദൃശ്യശൈലിയും ആക്ഷൻ രംഗങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ട്രെയ്ലറിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ഗ്യാങ്സ്റ്റർ ലോകത്തിന്റെ തീവ്രതയും കഥാപാത്രങ്ങളുടെ വൈകാരികതയും ഒരുപോലെ ഉയർത്തിക്കാട്ടുന്ന സംഗീതം ട്രെയ്ലറിന് കൂടുതൽ കരുത്ത് പകരുന്നു. അതോടൊപ്പം അതിവേഗ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് അവതരണവും സിനിമയുടെ മാസ് സ്വഭാവം വ്യക്തമാക്കുന്നു.
ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് എത്തുന്നത്. ചന്ദ്ര എന്ന കഥാപാത്രത്തെ വാമിക ഗബ്ബി അവതരിപ്പിക്കുന്നു. വയലൻസും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിക്കുന്ന കഥയാണ് ‘ഡിസി’ പറയുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
🔥 #DCTrailer is OUT NOW!#LokeshKanagaraj makes his acting debut in #DC, directed by #ArunMatheswaran.
🎼 Music: #AnirudhRavichander
🌍 Worldwide Release: 7 August 2026
🎟️ Kerala & Karnataka: #SreeGokulamMovies | Distribution: #DreamBigFilms#TamilCinema #MovieUpdate pic.twitter.com/FVg51aWsQD— CinemaCafe™ Media (@cinemacafemedia) July 30, 2026
റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളും ത്രസിപ്പിക്കുന്ന കഥാപശ്ചാത്തലവുമാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജിന്റെ ആദ്യ നായകവേഷം, അനിരുദ്ധിന്റെ സംഗീതം, അരുൺ മാതേശ്വരന്റെ സംവിധാനമികവ് എന്നിവയൊക്കെയാണ് *’ഡിസി’*യെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നത്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: അരുൺ മാതേശ്വരൻ
നിർമ്മാണം: കലാനിധി മാരൻ (Sun Pictures)
നായകൻ: ലോകേഷ് കനകരാജ്
നായിക: വാമിക ഗബ്ബി
സംഗീതം: അനിരുദ്ധ് രവിചന്ദർ
അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ
സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ലിൻ ജേക്കബ്
ഛായാഗ്രഹണം: മുകേഷ് ജി
എഡിറ്റിംഗ്: ജി.കെ. പ്രസന്ന
അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം
കലാസംവിധാനം: കണ്ണൻ എസ്
ആക്ഷൻ: പി.സി. സ്റ്റണ്ട്സ്
വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ
കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം
മേക്കപ്പ്: വിനോദ് സുകുമാരൻ
സ്റ്റിൽസ്: അമീർ
സൗണ്ട് ഡിസൈൻ: Sync Cinemas
ഓഡിയോഗ്രാഫി: വിനയ് ശ്രീധർ
അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (Knack Studios)
കളറിസ്റ്റ്: രംഗ
വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി
പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ
പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ
കേരള & കർണാടക വിതരണം: ശ്രീ ഗോകുലം മൂവീസ്
ഡിസ്ട്രിബ്യൂഷൻ പാർട്ണർ: Dream Big Films
❤️പി.ആർ.ഒ: ശബരി
DC Trailer Out | Lokesh Kanagaraj Makes Hero Debut in Arun Matheswaran’s Gangster Action Film
The official trailer of DC, starring Lokesh Kanagaraj in his acting debut, is out now. Directed by Arun Matheswaran with music by Anirudh Ravichander, the gangster action drama releases worldwide on 7 August 2026.