ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം *’ആകാശംലോ ഒക താര’*യിലെ ആദ്യ ഗാനമായ ‘കുട്ടി കുട്ടി പൂവേ’ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു. റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഗാനം യൂട്യൂബിൽ മാത്രം 6 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28നാണ് ഗാനത്തിന്റെ ഒറിജിനൽ പതിപ്പായ ‘ചിട്ടി ചിട്ടി ചീമ’ പുറത്തിറങ്ങിയത്. മലയാളം പതിപ്പായ **’കുട്ടി കുട്ടി പൂവേ’**യ്ക്ക് വരികൾ ഒരുക്കിയത് അരുൺ ആലാട്ട് ആണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമ്മൻ ആണ്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ പ്ലേലിസ്റ്റുകളിലും സോഷ്യൽ മീഡിയ റീലുകളിലും നിറഞ്ഞുനിൽക്കുകയാണ്.
സന്ദീപ് ഗണ്ണയും രമ്യ ഗണ്ണയും നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ ബാനറുകൾ ചേർന്നാണ് അവതരിപ്പിക്കുന്നത്. പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായിക.
ഗാനത്തിലെ മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം ചിത്രീകരണത്തിനിടയിലെ മേക്കിങ് മുഹൂർത്തങ്ങളും ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ദുൽഖർ സൽമാനും സാത്വികയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയവും ജീവിതയാത്രയും അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ‘കൃഷ്ണ’ എന്ന കഥാപാത്രമായി എത്തുന്ന ദുൽഖറിന്റെ പുതിയ ലുക്കിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
“ഒരിക്കൽ കേട്ടാൽ മനസ്സിൽ നിന്ന് മായാത്ത ഗാനം” എന്നാണ് നിരവധി പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. സംഗീതവും വരികളും ദൃശ്യാവിഷ്കാരവും ഒരുമിച്ചെത്തുന്ന ഈ ഗാനം ചിത്രത്തോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിരിക്കുകയാണ്.
പുതുമയാർന്ന കഥപറച്ചിലിന് പേരുകേട്ട പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും നായികയെ പരിചയപ്പെടുത്തിയ ഗ്ലിംപ്സ് വീഡിയോയും മികച്ച സ്വീകരണമാണ് നേടിയത്. ഇപ്പോൾ *’കുട്ടി കുട്ടി പൂവേ’*യുടെ വിജയവും ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ കരുത്തേകുകയാണ്.
A melody that's soaring higher with every heartbeat ❤️#AOTFirstSingle Crosses 6 MILLION+ views on YouTube 🫶🏻
▶️ https://t.co/vkG4bNJyuK#ChittiChittiCheema #KuttiKuttiPoove #MittaiMazhai #SanSanHawaPe
A @gvprakash Musical 🎧 #AakasamLoOkaTara #AOTMovie@dulQuer… pic.twitter.com/wMrAQlpwt4
— CinemaCafe™ Media (@cinemacafemedia) July 30, 2026
മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ദുൽഖർ സൽമാൻ, കൽക്കി 2898 ADയിലെ അതിഥി വേഷത്തിന് ശേഷം നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക താര’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: പവൻ സാദിനേനി
കഥ: പവൻ സാദിനേനി, വസന്ത് ജുറു
രചന, തിരക്കഥ: ഗുന്നം ഗംഗരാജു
അധിക തിരക്കഥ: വസന്ത് ജുറു
നിർമ്മാണം: സന്ദീപ് ഗണ്ണ, രമ്യ ഗണ്ണ
അവതരണം: ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ
സംഗീതം: ജി.വി. പ്രകാശ് കുമാർ
ഛായാഗ്രഹണം: സുജിത് സാരംഗ്
എഡിറ്റിംഗ്: പ്രവീൺ കെ.എൽ.
പ്രൊഡക്ഷൻ ഡിസൈൻ: ശ്വേത സാബു സിറിൽ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ
സഹസംവിധാനം: സുരേഷ് പരുച്ചൂരി
ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്
കോസ്റ്റ്യൂം ഡിസൈൻ: പല്ലവി സിംഗ്
കലാസംവിധാനം: വംശി കൃഷ്ണ
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
പബ്ലിസിറ്റി ഡിസൈൻ: അനിൽ ഭാനു
വി.എഫ്.എക്സ്: Eggwhite VFX
വി.എഫ്.എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ
കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം.
സ്റ്റിൽസ്: സായ് ശശാങ്ക്
മാർക്കറ്റിംഗ്: Walls and Trends
❤️പി.ആർ.ഒ: ശബരി
Kutti Kutti Poove from Aakasamlo Oka Tara Crosses 6 Million YouTube Views | Dulquer Salmaan’s First Single Turns Viral
The first single Kutti Kutti Poove from Aakasamlo Oka Tara, starring Dulquer Salmaan, has crossed 6 million YouTube views. Composed by GV Prakash Kumar, the viral track continues to win hearts across social media.