ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ പവൻ സാദിനേനി ഒരുക്കുന്ന പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം *’ആകാശംലോ ഒക താര’*യിലെ ആദ്യ ഗാനമായ **’കുട്ടി കുട്ടി പൂവേ’**യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗാനം ആരാധകർക്ക് സമ്മാനിച്ചത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ ഒരുക്കിയത് അരുൺ ആലാട്ട് ആണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമ്മൻ ആണ്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ നിർമ്മാണ കമ്പനികൾ ചേർന്നാണ് അവതരിപ്പിക്കുന്നത്. പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ലിറിക്കൽ വീഡിയോയിൽ ഗാനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം ചിത്രീകരണത്തിനിടയിലെ മേക്കിങ് മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദുൽഖർ സൽമാനും സാത്വികയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതയാത്രയും ബന്ധവും മനോഹരമായ നിമിഷങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ഗാനം ചിത്രത്തിന്റെ ഫീൽ-ഗുഡ് സ്വഭാവം വ്യക്തമാക്കുന്നു. പ്രണയവും ജീവിതവും പ്രതീക്ഷയും നിറഞ്ഞ കഥയായിരിക്കും ‘ആകാശംലോ ഒക താര’ എന്ന സൂചനയാണ് ആദ്യ ഗാനവും നൽകുന്നത്.
പുതുമയാർന്ന കഥപറച്ചിലിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും നായികയെ പരിചയപ്പെടുത്തിയ ഗ്ലിംപ്സ് വീഡിയോയും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോൾ പുറത്തിറങ്ങിയ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനം ആ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്ത് പകരുകയാണ്.
Every great journey begins with one small step… ❤️
And here's ours 🫶🏻
#AOTFirstSingle is all yours!
▶️ https://t.co/SuQk4Yz6CP#KuttiKuttiPoove #MittaiMazhai #SanSanHawaPeA @gvprakash Musical 🎧#AakasamLoOkaTara #AOTMovie@dulQuer @pavansadineni @GeethaArts… pic.twitter.com/obe3wIpY04
— CinemaCafe™ Media (@cinemacafemedia) July 28, 2026
മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദുൽഖർ സൽമാൻ, കൽക്കി 2898 ADയിലെ ശ്രദ്ധേയമായ അതിഥി വേഷത്തിന് ശേഷം വീണ്ടും തെലുങ്കിൽ നായകനായി എത്തുന്ന ചിത്രമാണ് ‘ആകാശംലോ ഒക താര’. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: പവൻ സാദിനേനി
നിർമ്മാണം: സന്ദീപ് ഗണ്ണ, രമ്യ ഗണ്ണ
അവതരണം: ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ
നായകൻ: ദുൽഖർ സൽമാൻ
നായിക: സാത്വിക വീരവല്ലി
പ്രധാന കഥാപാത്രം: ശ്രുതി ഹാസൻ
സംഗീതം: ജി.വി. പ്രകാശ് കുമാർ
കഥ: പവൻ സാദിനേനി, വസന്ത് ജുറു
രചന, തിരക്കഥ: ഗുന്നം ഗംഗരാജു
അധിക തിരക്കഥ: വസന്ത് ജുറു
ഛായാഗ്രഹണം: സുജിത് സാരംഗ്
എഡിറ്റിംഗ്: പ്രവീൺ കെ.എൽ.
പ്രൊഡക്ഷൻ ഡിസൈൻ: ശ്വേത സാബു സിറിൽ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ
സഹസംവിധാനം: സുരേഷ് പരുച്ചൂരി
ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്
കോസ്റ്റ്യൂം ഡിസൈൻ: പല്ലവി സിംഗ്
കലാസംവിധാനം: വംശി കൃഷ്ണ
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
പബ്ലിസിറ്റി ഡിസൈൻ: അനിൽ ഭാനു
വി.എഫ്.എക്സ്: Eggwhite VFX
വി.എഫ്.എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ
കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം.
സ്റ്റിൽസ്: സായ് ശശാങ്ക്
മാർക്കറ്റിംഗ്: Walls and Trends
❤️പി.ആർ.ഒ: ശബരി
Kutti Kutti Poove First Song from Aakasamlo Oka Tara Released | Dulquer Salmaan’s Feel-Good Musical Wins Hearts
The first lyrical song Kutti Kutti Poove from Aakasamlo Oka Tara, starring Dulquer Salmaan, is out now. Composed by National Award-winning GV Prakash Kumar, the feel-good melody features vocals by Nithya Mammen in the Malayalam version.