തമിഴ് സൂപ്പർതാരം സൂര്യ നായകനാകുന്ന വെങ്കി അറ്റ്ലൂരി ചിത്രം *’വിശ്വനാഥ് ആൻഡ് സൺസ്’*യിലെ രണ്ടാം ഗാനമായ ‘വെഡ്ഡിംഗ് സോംഗ്’ പുറത്തിറങ്ങി. ചിത്രത്തിലെ ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് സൂര്യ തന്നെയാണെന്നതാണ്. നേരത്തെ സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കിയിരുന്നു. ഇപ്പോൾ പൂർണഗാനം പ്രേക്ഷകരിലേക്ക് എത്തിയതോടെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
2026 ഓഗസ്റ്റ് 14ന് ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ സൂര്യയും മമിതയും ഒന്നിച്ചുള്ള വർണാഭമായ നൃത്തച്ചുവടുകളാണ് വെഡ്ഡിംഗ് സോങ്ങിന്റെ പ്രധാന ആകർഷണം.
ഫോർച്യൂൺ ഫോർ സിനിമാസുമായി സഹകരിച്ച് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
നടനും സംവിധായകനുമായ കെൻ കരുണാസ് രചിച്ച വരികൾക്ക് ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയിരിക്കുന്നു. ആഘോഷത്തിന്റെ നിറപ്പകിട്ടും കുടുംബാന്തരീക്ഷവും നിറഞ്ഞ ദൃശ്യങ്ങളോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സൂര്യയും മമിത ബൈജുവും തമ്മിലുള്ള മികച്ച സ്ക്രീൻ കെമിസ്ട്രിയും നൃത്തവുമാണ് ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടിയിരുന്നു. അതിന് പിന്നാലെ എത്തിയ വെഡ്ഡിംഗ് സോങ്ങും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. റിലീസിന് മുൻപുതന്നെ ഏകദേശം 300 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടി ചിത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസെന്ന നേട്ടവും ‘വിശ്വനാഥ് ആൻഡ് സൺസ്’ സ്വന്തമാക്കി.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം 85 കോടി രൂപയ്ക്കാണ് ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വിറ്റുപോയതെന്നാണ് ലഭിക്കുന്ന വിവരം.
💍 The full #WeddingSong is finally here!#Suriya lends his voice to the vibrant celebration anthem from #VishwanathAndSons, featuring Mamitha Baiju.
🎵 Music by GV Prakash Kumar
🎬 Directed by Venky Atluri
🌍 In theatres worldwide on August 14, 2026.#MamithaBaiju… pic.twitter.com/mBrDJuwZdE— CinemaCafe™ Media (@cinemacafemedia) July 25, 2026
സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വെങ്കി അറ്റ്ലൂരി തന്നെയാണ്.
രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ടീസറുകളും ഗാനങ്ങളും നൽകുന്ന സൂചന പ്രകാരം, കുടുംബബന്ധങ്ങളും പ്രണയവും ആഘോഷവും നിറഞ്ഞ ഒരു സമ്പൂർണ ഫാമിലി എന്റർടെയ്നറായിരിക്കും ‘വിശ്വനാഥ് ആൻഡ് സൺസ്’.
സാങ്കേതിക പ്രവർത്തകർ
സംവിധാനം, രചന: വെങ്കി അറ്റ്ലൂരി
നിർമ്മാണം: സൂര്യദേവര നാഗ വംശി, സായ് സൗജന്യ (സിതാര എന്റർടെയ്ൻമെന്റ്സ്)
അവതരണം: ശ്രീകര സ്റ്റുഡിയോസ്
ഛായാഗ്രഹണം: നിമിഷ് രവി
സംഗീതം: ജി.വി. പ്രകാശ് കുമാർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: ബംഗ്ലാൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി)
ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു
കലാസംവിധാനം: ശിവ കാമേഷ് ഡി., ജിത്തു സെബാസ്റ്റ്യൻ
സംഘട്ടനം: വി. വെങ്കട്ട്
നൃത്തസംവിധാനം: ശേഖർ വിജെ, വിജയ് ബിന്നി
സംഭാഷണം: കെ. എൻ. വിജയകുമാർ
ചീഫ് കോ-ഡയറക്ടർ: ശ്രീവാസ്തവ
കോ-ഡയറക്ടർ: അഞ്ജി ചോഡപനിഡി
വി.എഫ്.എക്സ് സൂപ്പർവൈസർ: വാസുദേവ റാവു മൊജ്ജാദ
ഡി.ഐ: ന്യൂബ് സ്റ്റുഡിയോസ്
കളറിസ്റ്റ്: വൈശാഖ് ശിവ
ഡോൾബി അറ്റ്മോസ് മിക്സ്: ടി. ഉദയ് കുമാർ
ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല
കോസ്റ്റ്യൂം ഡിസൈൻ: അർച്ചന റാവു, സന്ധ്യ സബ്ബവരപു
പ്രൊഡക്ഷൻ കൺട്രോളർ: രുദ്രേഷ് എസ്.
പബ്ലിസിറ്റി ഡിസൈൻ: കബിലൻ
ഡിജിറ്റൽ മാർക്കറ്റിംഗ്: സന്ദീപ് കുൽക്കർണി
❤️പി.ആർ.ഒ: ശബരി
Wedding Song Lyric Video Released from Vishwanath and Sons | Suriya Sings the Celebration Anthem
The Wedding Song lyric video from Vishwanath and Sons, starring Suriya and Mamitha Baiju, is now out. Sung by Suriya and composed by GV Prakash Kumar, the family entertainer releases worldwide on August 14, 2026.