മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ പുതിയ അപ്ഡേറ്റുമായി എത്തുന്നു. ചിത്രത്തിന്റെ ആദ്യ ‘ഫസ്റ്റ് ബെറ്റ്’ ജൂലൈ 28ന് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ഇതോടൊപ്പം ചിത്രത്തിലെ ഏറ്റവും പുതിയ സ്റ്റൈലിഷ് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ തന്നെ ഐ ആം ഗെയിം ഇതിനോടകം സിനിമാപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാർ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
പുറത്തുവിട്ട പുതിയ പോസ്റ്ററിൽ ദുൽഖർ സൽമാൻ അതീവ സ്റ്റൈലിഷ് മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലേതെന്ന് ദുൽഖർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നൂറിലധികം ലൊക്കേഷനുകളിലായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം, മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ എന്റർടെയ്നറുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
🔥 BET NO. 1 arrives on July 28!#ImGame, starring Dulquer Salmaan, will unveil its First Bet as a birthday surprise on July 28.
Directed by Nahas Hidhayath, the action entertainer releases worldwide on August 20, 2026.#DulquerSalmaan #WayfarerFilms #BetNo1 #MalayalamCinema… pic.twitter.com/el358Gs3GL
— CinemaCafe™ Media (@cinemacafemedia) July 21, 2026
വേഫെറർ ഫിലിംസിന്റെ ലൊക്ക എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷമുള്ള അടുത്ത വലിയ നിർമാണ സംരംഭം കൂടിയാണ് ഐ ആം ഗെയിം. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇനി ജൂലൈ 28ന് എത്തുന്ന ഫസ്റ്റ് ബെറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഐ ആം ഗെയിം സ്വന്തമാക്കുന്നു. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി ശക്തമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ദേശീയ ശ്രദ്ധ നേടിയ അൻപറിവ് മാസ്റ്റേഴ്സാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
സാങ്കേതിക പ്രവർത്തകർ
നിർമ്മാണം: ദുൽഖർ സൽമാൻ, ജോം വർഗീസ് (വേഫെറർ ഫിലിംസ്)
സംവിധാനം: നഹാസ് ഹിദായത്
തിരക്കഥ: സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു
സംഭാഷണം: സജീർ ബാബ, ആദർശ് സുകുമാർ, ഷബാസ് റഷീദ്
ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി
ഛായാഗ്രഹണം: ജിംഷി ഖാലിദ്
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഹെഡ്സ്: സുജോയ് ജെയിംസ്, ദേവദേവൻ
പ്രൊഡക്ഷൻ ഡിസൈൻ: അജയൻ ചാലിശ്ശേരി
മേക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: മഷർ ഹംസ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ
ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ
ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്
VFX: തൗഫീഖ് – Egg White
പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
സൗണ്ട് മിക്സ്: കണ്ണൻ ഗണപത്
സ്റ്റിൽസ്: എസ്.ബി.കെ.
മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ
❤️പി.ആർ.ഒ: ശബരി
I’m Game First Bet to Release on July 28 | Dulquer Salmaan’s Birthday Surprise Ahead of August 20 Release