പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്നർ *‘ഖലീഫ’*യിലെ ആദ്യ ഗാനമായ **‘നിലാവേ’**യുടെ ലിറിക് വീഡിയോ ജൂലൈ 20ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും. ഓണം റിലീസായി എത്തുന്ന ചിത്രത്തിന്റെ സംഗീത വിശേഷങ്ങൾക്കായി കാത്തിരുന്ന ആരാധകർക്ക് ആവേശം പകരുന്നതാണ് ഈ പ്രഖ്യാപനം.
ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ‘നിലാവേ’ എന്ന ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ, മുത്തു എന്നിവരാണ്. ജേക്സ് ബിജോയിയുടെ സംഗീതവും സിദ് ശ്രീറാമിന്റെ ആലാപനവും ഒന്നിക്കുന്നതിനാൽ തന്നെ ഗാനത്തിനായി വലിയ പ്രതീക്ഷയിലാണ് സംഗീതാസ്വാദകർ.
ജിനു ഇന്നോവേഷൻ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ‘ഖലീഫ’ നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയും സഹനിർമ്മാതാക്കളാണ്. ചിത്രം 2026 ഓഗസ്റ്റ് 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
“പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും” എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് മാമ്പറയ്ക്കൽ ആമിർ അലി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നതും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്.
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയാണ് ഖലീഫ പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ, സ്റ്റൈലിഷ് അവതരണവും വിപുലമായ കാൻവാസും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കൊണ്ട് വലിയ ശ്രദ്ധ നേടിയിരുന്നു. മാസ് ആക്ഷൻ, ഹൈസ്പീഡ് ചേസ് സീക്വൻസുകൾ, വികാരഭരിതമായ കഥ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്. മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായതിനാൽ ഖലീഫയ്ക്ക് ദേശീയ തലത്തിലും വലിയ ശ്രദ്ധ ലഭിക്കുന്നുണ്ട്.
🎵 The wait is almost over!
The first lyrical video of #Nilave from #Khalifa releases on July 20 at 6 PM.
🔥 Starring #PrithvirajSukumaran
🎶 Music by #JakesBejoy
🎤 Sung by #SidSriram, Makbool Mansoor & Muthu
🎬 Directed by #Vysakh
🌍 In cinemas worldwide on August 20, 2026.… pic.twitter.com/QWIQ3n225L— CinemaCafe™ Media (@cinemacafemedia) July 18, 2026
പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അതുപോലെ ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നിവയ്ക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്നതും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്.
ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഖലീഫ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യഭംഗിയോടെയാണ് ഒരുങ്ങുന്നത്.
സാങ്കേതിക പ്രവർത്തകർ:
സംവിധാനം – വൈശാഖ്
രചന – ജിനു എബ്രഹാം
ഛായാഗ്രഹണം – ജോമോൻ ടി. ജോൺ
സംഗീതം – ജേക്സ് ബിജോയ്
എഡിറ്റിംഗ് – ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ – മോഹൻദാസ്
ആക്ഷൻ – യാനിക്ക് ബെൻ
കോ ഡയറക്ടർ – സുരേഷ് ദിവാകർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്
വസ്ത്രാലങ്കാരം – മഷർ ഹംസ
കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്
മേക്കപ്പ് – അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ
അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം
ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ
കളറിസ്റ്റ് – ശ്രീക് വാര്യർ
പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ
ഡി.ഐ – കളർ പ്ലാനറ്റ്
വി.എഫ്.എക്സ് – പ്രശാന്ത് നായർ (3DS)
സ്റ്റിൽസ് – സിനറ്റ് സേവ്യർ
പ്രമോഷൻസ് & മാർക്കറ്റിംഗ് – വിപിൻകുമാർ പൊഫാറ്റിയോ
❤️പി.ആർ.ഒ – ശബരി
Khalifa First Song Nilave Releases on July 20 | Prithviraj’s Big Budget Action Film
The first lyrical video of ‘Nilave’ from Prithviraj Sukumaran’s Khalifa releases on July 20 at 6 PM. Directed by Vysakh, the action entertainer is set for a worldwide theatrical release on August 20, 2026.